| Saturday, 27th July 2019, 10:55 pm

രണ്ട് പഴത്തിന് 422 രൂപ ഈടാക്കിയ ഫൈവ്സ്റ്റാര്‍ ഹോട്ടലിന് 25,000 രൂപ പിഴ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: നടന്‍ രാഹുല്‍ബോസില്‍ നിന്ന് രണ്ട് വാഴപ്പഴത്തിന് 422 രൂപ ഈടാക്കിയ ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ ഗ്രൂപ്പായ ജെ.ഡബ്ല്യൂ മാരിയറ്റിന് 25,000 രൂപ പിഴ വിധിച്ചു. ടാക്‌സിേെന്റ പേരില്‍ അനധികൃത പണം ഈടാക്കിയതിന് ചണ്ഡീഗഢ് എക്‌സൈസ് ആന്‍ഡ് ടാക്‌സേഷന്‍ വകുപ്പാണ് ഹോട്ടലിന് പിഴ ശിക്ഷ വിധിച്ചത്.

ജി.എസ്.ടി നിയമത്തിന് കീഴില്‍ ഫ്രഷ് ഫ്രൂട്ടിന് ടാക്‌സ് ചുമത്താന്‍ പാടില്ല. രണ്ട് പഴത്തിനായി 67.5 രൂപയാണ് രാഹുല്‍ ബോസില്‍ നിന്നും ഹോട്ടലുകാര്‍ ഈടാക്കിയത്.

‘ഹോട്ടലിന് അധികൃതര്‍ നോട്ടീസ് നല്‍കി ഹിയറിങ്ങിന് വിളിച്ചു വരുത്തിയിരുന്നു. എന്നാല്‍ കൃത്യമായ വിശദീകരണം നല്‍കിയില്ല. ഇത്തരത്തില്‍ അനധികൃതമായി ടാക്‌സ് ഈടാക്കുന്നവരെ കുറിച്ച് പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാവുന്നതാണ്’ എക്‌സൈസ് ആന്‍ഡ് ടാക്‌സേഷന്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചണ്ഡീഗഡിലെ ജെ ഡബ്ലു മാരിയറ്റ് ഹോട്ടല്‍ നടത്തിയ പകല്‍കൊള്ളക്കെതിരെ രാഹുല്‍ ബോസ് സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചത്. രാവിലെ ജിമ്മില്‍ വ്യായാമം ചെയ്ത ശേഷം വരുത്തിച്ച രണ്ട് വാഴപ്പഴത്തിനാണ് 422 രൂപ ബില്‍ നല്‍കിയത്. തുടര്‍ന്ന് ബില്‍ സഹിതം രാഹുല്‍ബോസ് ട്വിറ്ററിലിടുകയായിരുന്നു.

We use cookies to give you the best possible experience. Learn more