| Tuesday, 13th August 2024, 3:10 pm

വാര്‍ത്താ ചാനലുകള്‍ തമ്മിലുള്ള ശത്രുത അതിരുവിടുന്നു: വൈരാഗ്യം കുറയ്ക്കാന്‍ പ്രയത്‌നിച്ചെങ്കിലും പരാജയപ്പെട്ടു: ആര്‍. ശ്രീകണ്ഠന്‍ നായര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വാര്‍ത്ത ചാനലുകള്‍ നമ്മിലുള്ള ശത്രുത അതിരുവിടുന്നു എന്ന് 24 ചാനല്‍ മേധാവിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ആര്‍.ശ്രീകണ്ഠന്‍ നായര്‍. ചാനലുകള്‍ തമ്മിലുള്ള വൈരാഗ്യം കുറയ്ക്കാനായി കുറേ പ്രയത്നിച്ചെങ്കിലും പരാജയപ്പെട്ടു എന്നും അദ്ദേഹം ീള സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നിരവധി വാര്‍ത്ത ചാനലുകളില്‍ കാലങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ആളായത് കൊണ്ടുതന്നെ ചാനലുകള്‍ തമ്മിലുള്ള വൈരാഗ്യം താന്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും ഇത് മാറ്റാന്‍ കുറേ പരിശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

ഒരു ചാനലിന്റെ വണ്ടിയില്‍ മറ്റൊരു മാധ്യമപ്രവര്‍ത്തകന് അയാളുടെ സ്ഥാപനത്തില്‍ പോകാന്‍ ധൈര്യമില്ലാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.

ചാനലുകള്‍ തമ്മിലുള്ള വൈരാഗ്യവും പകയും എന്തിനുവവേണ്ടിയാണെന്ന് കണ്ടെത്തുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു. അത് ഇല്ലാതാക്കുന്നതിലും.

കേരളത്തില്‍ പത്രത്തില്‍ ജോലി ചെയ്യുന്ന ആളുകള്‍ തമ്മിലൊരു ബന്ധമുണ്ട്. എന്നാല്‍ ടെലിവിഷനില്‍ ഉള്ളവരങ്ങനെയല്ല. അവര്‍ക്ക് തമ്മില്‍ പകയാണ്. എന്തിനാണിതെന്നന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. പത്രത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിയുമെങ്കില്‍ എന്തുകൊണ്ട് ചാനലിലുള്ളവര്‍ക്ക് കഴിയുന്നില്ല എന്ന് ചിന്തിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ടെലിവിഷന്‍ ഫെഡറേഷനില്‍ ബന്ധപ്പെട്ടുകൂടെ എന്ന് പലരും ചോദിച്ചിട്ടുണ്ട് ,’ അദ്ദേഹം പറഞ്ഞു.

24 ന്റെ സാങ്കേതികത മറ്റ് ചാനലുകള്‍ കൊണ്ടുവരുന്നത് വൈരാഗ്യത്തിനും ചാനലുകള്‍ തമ്മിലുണ്ടാവുന്ന പ്രശ്നങ്ങള്‍ക്കും കാരണമായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇന്നത്തെ, ടെലിവിഷല്‍ ചാനലുകള്‍ 24 ചാനലിനെ പല രീതിയിലും അനുകരിക്കുന്നുണ്ടെന്നും പലരും അപരന്‍മാരാണെന്നും അപരന്‍മാര്‍ക്ക് നിലനിന്നു പോവാന്‍ സാധിക്കില്ലെന്നുമായിരുന്നു ശ്രീകണ്ഠന്‍നായരുടെ മറുപടി.

Content Highlight: Hostility between news channels is crossing limits says R. Sreekandan Nair

We use cookies to give you the best possible experience. Learn more