| Friday, 25th August 2017, 5:45 pm

റാഗിംഗ് ഉണ്ടാകുമെന്ന ഭയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ നിഷേധിക്കുന്നു; നടപടി യു.ജി.സി നിര്‍ദ്ദേശത്തിന്റെ മറവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തിലെ കോളേജുകളില്‍ റാഗിംഗ് മുക്തമാണെന്ന വാദത്തിനിടെ റാഗിംഗ് ഉണ്ടാകുമെന്ന സംശയത്തില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ നിഷേധിക്കുന്നു. കോഴിക്കോട് ഗവണ്‍മെന്റെ് ലോ കോളേജിലാണ് സംഭവം.

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഇവിടെ ഹോസ്റ്റല്‍ സൗകര്യം ഉള്ളത്. ഇവര്‍ക്കൊപ്പം താമസിച്ചാല്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്യുമെന്ന് കരുതിയാണ് ഒരുമിച്ച് താമസിപ്പിക്കാത്തത്.


Also Read: ‘മതിലു ചാട്ടം വനിതാ ജയിലിലേക്കും’; വനിതാ ജയിലിലേക്ക് മരത്തിലൂടെ ഊര്‍ന്നിറങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു


എന്നാല്‍ ഹോസ്റ്റല്‍ ഗ്രാന്റായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന തുക അപര്യാപ്തവുമാണ്. സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കാന്‍ ഇത് തികയാത്ത സാഹചര്യമാണുള്ളത്.

യു.ജി.സി നിര്‍ദ്ദേശപ്രകാരമാണ് ഇത്തരമൊരു നടപടിയ്ക്ക് തയ്യാറായതെന്ന് കോളേജ് പ്രിന്‍സിപ്പാളിനെ ഉദ്ധരിച്ച് അഴിമുഖം റിപ്പോര്‍ട്ട് ചെയ്യുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ കൂടെ ജൂനിയേഴ്‌സിനെ താമസിപ്പിക്കാന്‍ പാടില്ലെന്നാണ് യു.ജി.സി പറയുന്നത്.

കേരളത്തിലെ എല്ലാ കോളേജുകളും റാഗിംഗ് വിരുദ്ധ കോളേജുകളാണ്. എന്നാല്‍ മതിയായ ഹോസ്റ്റല്‍ സൗകര്യമില്ലാത്തതിനാല്‍ മിക്ക കോളേജുകളിലും കോഴിക്കോട് ലോ കോളേജിന്റെ സമാന അവസ്ഥയാണ്.

We use cookies to give you the best possible experience. Learn more