| Tuesday, 24th October 2017, 8:38 am

ഗൗരിയ്ക്ക് ചികിത്സ നിഷേധിച്ചുവെന്ന് പൊലീസ്; ചികിത്സ കാത്ത് ആശുപത്രിയില്‍ കിടന്നത് നാലു മണിക്കൂറോളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടുകയും തുടര്‍ന്ന് മരിക്കുകയും ചെയ്ത വിദ്യാര്‍ത്ഥിനിയ്ക്ക് ആശുപത്രി ചികിത്സ നിഷേധിച്ചുവെന്ന് പൊലീസ്. സ്വകാര്യ ആശുപത്രിയായ ബെന്‍സിഗറില്‍ നാല് മണിക്കൂറോളം പരിക്കേറ്റ ഗൗരി ചികിത്സ ലഭിക്കാതെ കിടന്നെന്നും പൊലീസ് പറയുന്നു.

അടിയന്തിരമായി നടത്തേണ്ടിയിരുന്ന സ്‌കാനിംഗ് പോലും ആശുപത്രി അധികൃതര്‍ നടത്തിയില്ലെന്നും പൊലീസ് പറയുന്നു. ഇന്നലെയായിരുന്നു പത്താം ക്ലാസുകാരിയായ ഗൗരി കൊല്ലത്തെ ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടുന്നതും മരിക്കുന്നതും.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. വെള്ളിയാഴ്ചയാണ് ഗൗരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടിയിരുന്നത്.


Also Read: ‘മോദിജി, സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രവിഹിതം തരില്ലെന്ന് പറയാന്‍ അത് നിങ്ങളുടെ ഔദാര്യമല്ല ഞങ്ങളുടെ നികുതിപ്പണമാണ്’; പ്രധാനമന്ത്രിക്ക്  ചുട്ട മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്


വീഴ്ചയില്‍ തലയ്ക്കും നട്ടെലിനും പരിക്കേറ്റ ഗൗരിയ്ക്ക് ബോധം തിരിച്ചുകിട്ടിയിരുന്നില്ല. കുട്ടിയുടെ പിതാവ് പ്രസന്നന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് അധ്യാപികമാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്. സിന്ധു, ക്രെസന്റ് എന്നീ അധ്യാപികമാരുടെ പേരിലാണ് നടപടിയെടുത്തിരിക്കുന്നത്.

രണ്ട് അധ്യാപികമാരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് മൊഴി നല്‍കിയിരിക്കുന്നത്. ഇതേസ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന ഇളയ സഹോദരിയെ ക്ലാസില്‍ സംസാരിച്ചതിനു ക്രെസന്റ് എന്ന അധ്യാപിക ആണ്‍കുട്ടികള്‍ക്കിടയില്‍ ഇരുത്തിയിരുന്നു. ഇത് വീട്ടില്‍ അറിയിച്ചതിനെത്തുടര്‍ന്ന് വീട്ടുകാര്‍ സ്‌കൂളിലെത്തുകയും പ്രശ്‌നം സംസാരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വീണ്ടും സമാനമായ സംഭവം ഉണ്ടായപ്പോള്‍ കുട്ടികള്‍ ഇത് ചോദ്യം ചെയ്തത് സംബന്ധിച്ച് ചോദിക്കാന്‍ അധ്യാപികമാര്‍ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചിരുന്നു. അധ്യാപികമാര്‍ ചോദ്യംചെയ്തതിലുള്ള മനോവിഷമത്തിലാണ് കുട്ടി താഴേക്ക് ചാടിയതെന്നാണ് പിതാവ് പൊലീസിന് മൊഴി നല്‍കിയത്.

We use cookies to give you the best possible experience. Learn more