| Sunday, 24th December 2017, 12:00 pm

ഡെങ്കിപ്പനി ബാധിച്ചു മരിച്ച എട്ടുവയസുകാരനെ ചികിത്സിച്ചതിന് ആശുപത്രി ബില്‍ 15.88 ലക്ഷം രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഡെങ്കിപ്പനി ബാധിച്ചു മരിച്ച എട്ടുവയസുകാരനെ ചികിത്സിച്ചതിന് ആശുപത്രി ബില്‍ 15.88 ലക്ഷം രൂപ. ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയാണ് 21 ദിവസം ചികിത്സിച്ചതിന് ഭീമന്‍ തുക ഈടാക്കിയത്.

സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. നേരത്തെ വന്‍ തുക ബില്ല് വന്നതിനെത്തുടര്‍ന്ന് കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

വെറും 21 ദിവസം ആശുപത്രിയില്‍ ചികിത്സിച്ചതിനാണ് കൂറ്റന്‍ തുക ബില്ല് ചുമത്തിയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.

“ചികിത്സയുടെ പേരില്‍ ആശുപത്രി തങ്ങളെ കൊള്ളയടിക്കുകയാണ്. കാശിനു വേണ്ടി ഞങ്ങള്‍ ഒരുപാട് അലഞ്ഞു. കുട്ടിയുടെ അവസ്ഥ ഗുരുതരമാണെന്ന് മനസിലായതിനെ തുടര്‍ന്ന് മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ മെദാന്ത ആശുപത്രി അധികൃതര്‍ നിര്‍ബന്ധിക്കുകയായിരുന്നു.”

നേരത്തെ ഡെങ്കിപ്പനി ബാധിച്ച് ഏഴുവയസ്സുകാരി മരിച്ചതിന് പിന്നാലെ ഹരിയാനയിലെ ഗുരുഗ്രാം ഫോര്‍ട്ടിസ് ആശുപത്രി 18 ലക്ഷം രൂപ ബില്‍ ചുമത്തിയത് വാര്‍ത്തയായിരുന്നു.

We use cookies to give you the best possible experience. Learn more