| Monday, 19th March 2018, 11:59 pm

പാരാഗ്ലൈഡിങിലേര്‍പ്പെട്ട രണ്ടുപേര്‍ ആകാശത്തു കൂട്ടിയിടിച്ച് വീണു; ഒരാള്‍ക്ക് ദാരുണാന്ത്യം; അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെക്‌സിക്കോ സിറ്റി: പാരാഗ്ലൈഡിങ്ങിലേര്‍പ്പെട്ട രണ്ടു പേര്‍ തമ്മില്‍ ആകാശത്തു വെച്ച് കൂട്ടിയിടിച്ച് നിലത്തു വീണ് ഒരാള്‍ വീണു. മെക്‌സിക്കോയിലെ ജനത്തിരക്കേറിയ ബീച്ചിലാണ് ദാരുണമായ സംഭവം ഉണ്ടായത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

ബീച്ചില്‍ പറന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരു പാരച്യൂട്ടുകളും കൂട്ടിയിടിച്ചത്. ഉര്‍സുല ഹെര്‍ണാണ്ടസ് എന്ന 47 വയസുള്ള വിനോദസഞ്ചാരിയാണ് മരിച്ച യുവതി. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം പ്യൂര്‍ട്ടോ എസ്‌കോണ്‍ഡിഡോയിലെ ബീച്ചിലെ ബീച്ചിലാണ് സംഭവം. മെക്‌സിക്കോ സിറ്റി സ്വദേശിനിയാണ് ഉര്‍സുല.


Also Read: കാറുള്ളവനു മാത്രമല്ല കാല്‍നടക്കാര്‍ക്ക് കൂടെയുള്ളതാണ് കേരളം; കീഴാറ്റൂര്‍ സമരത്തിന് പിന്തുണയുമായി ജോയ് മാത്യു 


അപകടമുണ്ടായ ഉടന്‍ തന്നെ ഇവരെ സമീപമുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ പെട്ട രണ്ടാമത്തെ ആള്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമല്ല.

ഇവര്‍ ഇരുവരും ചേര്‍ന്നാണ് പാരച്യൂട്ടുകള്‍ വാടകയ്‌ക്കെടുത്തത്. ഇതിനായി ഒപ്പു വെച്ച കരാറില്‍ പറക്കുന്നതിനിടെ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് കമ്പനി ഉത്തരവാദികളായിരിക്കില്ലെന്ന് പറയുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


Don”t Miss: ‘ഇന്ത്യ-വിന്‍ഡീസ് മത്സരം തിരുവനന്തപുരത്തു തന്നെ നടത്തണം’; ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് പരോക്ഷ പിന്തുണയുമായി ശശി തരൂര്‍ എം.പി 


അപകടത്തിന്റെ ചെറുവിവരണമുള്‍പ്പെടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് അവിടെ ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനാണ്. മെക്‌സിക്കോയിലെ ലോകപ്രശസ്തമായ ബീച്ചികളിലൊന്നിലാണ് അപകടം നടന്നത്.

വീഡിയോ:

We use cookies to give you the best possible experience. Learn more