Advertisement
Israel–Palestinian conflict
പുകയുന്ന ക്രൂരത; ഇസ്രഈല്‍ പൈശാചികതയുടെ നേര്‍ചിത്രമായി വായില്‍ കണ്ണീര്‍ വാതക ഷെല്‍ തറച്ച യുവാവിന്റെ ദൃശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 10, 02:06 am
Sunday, 10th June 2018, 7:36 am

ഗാസാ സിറ്റി: കഴിഞ്ഞ ദിവസം നടന്ന ഇസ്രഈല്‍ പാലസ്തീന്‍ ആക്രമണത്തില്‍ പതിനഞ്ചുകാരന്‍ ഉള്‍പ്പടെ നാലുപേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെയുള്ള ഞെട്ടിപ്പിക്കുന്ന ഒരു ദൃശ്യം വാര്‍ത്താ ഏജന്‍സികള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്.

പാലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരേ ഇസ്രഈല്‍ പ്രയോഗിച്ച കണ്ണീര്‍ വാതക ഷെല്‍ വായില്‍ തറച്ച് പുക പുറത്തേക്ക് വന്ന നിലയില്‍ പരക്കം പായുന്ന യുവാവിന്റെ ദൃശ്യമാണ് ഇപ്പോള്‍ വ്യാപകമായി ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്ണ്സാണ് ഈ ദൃശ്യം പുറത്തുവിട്ടിരിക്കുന്നത്.

gaza


ALSO READ: താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ മൂന്ന് ദിവസത്തെ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു


ഗാസാ അതിര്‍ത്തിയിലെ പലസ്തീന്‍ സമരക്കാരെ നേരിടുന്നതിനായി ഇസ്രഈല്‍ കണ്ണീര്‍ വാതക ഷെല്‍ പ്രയോഗിച്ചു. ഇതിനിടെയാണ് ഹയ്തം അബു സബ്‌ല എന്ന യുവാവിന്റെ മുഖത്ത് കണ്ണീര്‍ വാതക ഷെല്‍ പതിച്ചത്.

ഷെല്ലിന്റെ ഒരുഭാഗം വായ്ക്കുള്ളില്‍ കടന്ന് വായില്‍ നിന്നും മൂക്കില്‍ നിന്നും പുക വമിക്കുന്ന നിലയില്‍ പരക്കം പായുകയായിരുന്നു ഈ യുവാവ്. മുഖത്തും നെഞ്ചത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രോഫറായ ഇബ്രാഹിം അബു മുസ്തഫയാണ് ഈ ചിത്രം പകര്‍ത്തി പുറത്തുവിട്ടിരിക്കുന്നത്. വായില്‍ നിന്നും മൂക്കില്‍ നിന്നും പുക പുറത്തേക്കു വരുന്ന നിലയില്‍ യുവാവ് പരക്കം പായുകയായിരുന്നുവെന്നാണ് ഇബ്രാഹിം പറഞ്ഞത്.

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: റോയിട്ടേഴ്സ്