ഹൈദരാബാദ്: കൊവിഡ് കാലം ഉണ്ടാക്കിയ ഭീഷണി സിനിമ മേഖലയെ ചെറിയ രീതിയിലൊന്നുമല്ല ബാധിച്ചത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സിനിമാ മേഖലകള്‍ക്ക് ഉണ്ടായത്.
പൂര്‍ണമായി വരുമാനം നിലച്ച വിഭാഗമായിരുന്നു തിയേറ്റര്‍ ഉടമകളും അനുബന്ധ ജോലികള്‍ ചെയ്യുന്നവരും. കൊവിഡ് ഭീഷണി കുറഞ്ഞതോടെ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ തിയേറ്ററുകള്‍ തുറന്നെങ്കിലും പഴയ പോലെ വരുമാനം ലഭിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ റെക്കോര്‍ഡ് കളക്ഷനുമായി സൂപ്പര്‍ ഹിറ്റായിരിക്കുകയാണ് തെലുങ്കില്‍ റിലീസ് ചെയ്ത സായി പല്ലവി-നാഗ ചൈതന്യ ചിത്രം ലവ് സ്റ്റോറി. പത്ത് കോടി രൂപയാണ് ആദ്യ ദിനം ചിത്രത്തിന് ലഭിച്ചത്.
ആന്ധ്രാപ്രദേശിലും, തെലങ്കാനയിലും തിയറ്ററുകള്‍ ഹൗസ്ഫുള്‍ ആയാണ് പ്രദര്‍ശനം തുടരുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമായി 6.94 കോടി രൂപ ചിത്രം നേടി.
തിയേറ്ററുകള്‍ തുറന്നിട്ടില്ലെങ്കിലും കേരളത്തിലെയും തിയേറ്റര്‍ ഉടമകള്‍ പ്രതിക്ഷയോടെയാണ് ഈ വാര്‍ത്ത കാണുന്നത്. കേരളത്തില്‍ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഉടനയെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു.
ശേഖര്‍ കാമൂല കഥയെഴുതി സംവിധാനം ചെയ്ത ലവ് സ്റ്റോറി നാരായണ്‍ ദാസ് കെ. നരംഗ്, പുഷ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. രാജീവ് കങ്കല, ദേവയാനി, ഈശ്വരി റാവു, സത്യം രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Hopeful Theater Owners, Telugu Sai Pallavi – Naga Chaitanya Movie Love story Become Super Hit; 10 crore earned on the first day