| Saturday, 28th September 2019, 4:51 pm

സിനിമ അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സൈറ വസീം പിന്‍മാറുമെന്ന് പ്രതീക്ഷിക്കുന്നു: ഫര്‍ഹാന്‍ അക്തര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: വിശ്വാസപരമായ കാരണങ്ങളാല്‍ സിനിമാ അഭിനയം നിര്‍ത്തിയ സൈറാ വസീം തന്റെ തീരുമാനം പുനപരിശോധിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തര്‍.

‘സ്വന്തം ജീവിതത്തില്‍ തീരുമാനമെടുക്കാന്‍ എല്ലാ വ്യക്തികള്‍ക്കും അവകാശമുണ്ട്. ഇക്കാര്യത്തിലെ ശരിതെറ്റുകള്‍ പറയാന്‍ നമ്മള്‍ക്കവകാശമില്ല. പക്ഷെ അവരുടെ കൂടെ ജോലി ചെയ്ത ആളെന്ന നിലയ്ക്ക് മാത്രം പറയുകയാണ്, സൈറ തീരുമാനം മാറ്റുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.’ സിനിമ നിര്‍ത്തുകയാണെന്ന് പറഞ്ഞതിന് ശേഷം സൈറയുമായി സംസാരിച്ചിട്ടില്ലെന്നും ഫര്‍ഹാന്‍ അക്തര്‍ പറഞ്ഞു.

സൈറ അവസാനമായി അഭിനയിച്ച ‘ദ സ്‌കൈ ഈസ് പിങ്ക്’ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് ഫര്‍ഹാന്‍ അക്തറിന്റെ പ്രതികരണം. ചിത്രത്തില്‍ സൈറയുടെ പിതാവിന്റെ വേഷമാണ് ഫര്‍ഹാന്‍ കൈകാര്യം ചെയ്യുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സിനിമയുടെ അന്താരാഷ്ട്ര ചിത്രീകരണം നടന്ന ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സൈറ വന്നിരുന്നില്ല. ചിത്രത്തിന്റെ മറ്റു പ്രമോഷന്‍ ചടങ്ങുകളിലും സൈറ പങ്കെടുക്കുത്തിരുന്നില്ല.

2016ല്‍ ദംഗല്‍ സിനിമയിലൂടെ ബോളിവുഡിലെത്തിയ സൈറ അവസാനം അഭിനയിച്ച ചിത്രമാണ് ദ സ്‌കൈ ഈസ് പിങ്ക്. ഒക്ടോബര്‍ 11നാണ് സിനിമ റിലീസ് ചെയ്യുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more