പെണ്‍കുട്ടിയുടെ സഹോദരനാണ് ഗുണ്ടകളെ ഏര്‍പ്പാടാക്കിയിരുന്നത്. അക്രമി സംഘത്തില്‍പ്പെട്ട ഒരാളെയും നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നുമായി ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ഏതാനും പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അക്രമി സംഘത്തിന്റെ വാഹനത്തില്‍ നിന്ന് രണ്ട് വടിവാളുകളും ഒരു കത്തിയും ഒട്ടേറെ ബോക്സിങ് ഗ്ലൗസുകളും ബോക്സിങ് പഞ്ചിങ് പാഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
തിങ്കളാഴ്ചയാണ് വീട്ടില്‍ നിന്ന് യുതിയെ കാണാതായിരുന്നത്. ഇന്നലെ പോലീസില്‍ ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. യുവതി ഷബീബ് എന്ന യുവാവിനൊപ്പം കോടതിയില്‍ ഹാജരാവാന്‍ പോകുമ്പോഴാണ് അക്രമണം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് കുറുകെ ഗുണ്ടാ സംഘം കാര്‍ കൊണ്ട് നിര്‍ത്തുകയും യുവതിയെ കാറില്‍ നിന്ന് പിടിച്ചിറക്കാന്‍ ശ്രമിക്കുകയും ആയിരുന്നു.
അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. അക്രമണം തടയാന്‍ ശ്രമിച്ച് യുവാവിനെയും സുഹൃത്തിനെയും ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിക്കുകയാണ് ഉണ്ടായത്. സംഭവത്തില്‍ സുഹൃത്തായ ഫിറോസ് മാമുവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.