| Saturday, 26th December 2020, 11:00 pm

"ഹരിയാനയില്‍ ബി.ജെ.പി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു"; അവിശ്വാസപ്രമേയ നീക്കവുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: ഹരിയാനയില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയ നീക്കവുമായി കോണ്‍ഗ്രസ്. കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് നിരവധി സ്വതന്ത്ര എം.എല്‍.എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ന്യൂനപക്ഷമായിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു.

നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും ഹൂഡ ആവശ്യപ്പെട്ടു.

‘ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ജെ.പിയിലെ നിരവധി എം.എല്‍.എമാര്‍ കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തം എം.എല്‍.എമാരുടെ വിശ്വാസം പോലും ബി.ജെ.പി-ജെ.ജെ.പി സര്‍ക്കാരിനില്ലെന്ന് വ്യക്തമാണ്’, ഹൂഡ പറഞ്ഞു.

അതേസമയം വിശ്വാസവോട്ടെടുപ്പിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞു. സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hooda demands special Haryana assembly session, says BJP-JJP coalition has lost support of MLAs

We use cookies to give you the best possible experience. Learn more