| Tuesday, 28th May 2019, 9:26 pm

ഉത്തര്‍പ്രദേശില്‍ വ്യാജമദ്യം കഴിച്ച് 14 പേര്‍ മരിച്ചു; 40 ഓളം പേര്‍ ഗുരുതരാവസ്ഥയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാരബങ്കി: ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയില്‍ വ്യാജമദ്യം കഴിച്ച് 14 പേര്‍ മരിച്ചു. 40 ഓളം പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്.

ഒരു കുടുംബത്തിലെ നാല് പേരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. രാംനഗറിലുള്ള ഒരു ഷോപ്പില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ചവര്‍ക്കാണ് അപകടമുണ്ടായത്.

സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. കൂടാതെ 10 എക്സൈസ് ഉദ്യോഗസ്ഥരേയും രണ്ട് പൊലീസുകാരേയും സസ്പെന്‍ഡ് ചെയ്തു.

അതേസമയം, സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമുണ്ട്. ഇതിലും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

മരിച്ചവരുടെ കുടംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. 48 മണിക്കൂറിനകം അന്വേഷണ റിപ്പോര്‍ട്ട് കൈമാറാനും ഉത്തരവിട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more