ബറേലി: ഉത്തര്‍പ്രദേശിലെ സംഭാലില്‍ ദുരഭിമാനക്കൊലപാതകം. ഒളിച്ചോടിപോയ ശേഷം പെണ്‍കുട്ടിയെയും കാമുകനെയും നാട്ടില്‍ വെച്ച് കണ്ടപ്പോള്‍ സഹോദരന്‍ ആസൂത്രണം ചെയ്ത കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സുഖിയ, ബണ്ഡി എന്നിവരെയാണ് കൊലപ്പെടുത്തിയത്. ബണ്ഡി ഇവരുടെ ബന്ധുകൂടിയാണ്.
ആത്മഹത്യയാണെന്ന് തോന്നാന്‍ ഇരുവരെയും കൊന്ന് മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ സഹോദരനായ വിനീതിനൊപ്പം ഇളയ സഹോദരന്‍ കുല്‍ദീപും കൊലപാതകം നടത്തുന്ന സമയത്ത് ഉണ്ടായിരുന്നു. ആറുദിവസത്തിന് ശേഷം വിനീത് കുല്‍ദീപിനെയും കൊല്ലുകയായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒളിച്ചോടിപോയ സുഖിയയെയും ബണ്ഡിയെയും കൊലപ്പെടുത്താന്‍ വിനീതും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നാണ് ആസൂത്രണം ചെയ്തത്. ഇരുവരും വിവാഹം ചെയ്യാനിരിക്കെയാണ് കൊല്ലപ്പെടുന്നത്.
ജൂലൈ ഒന്നിനാണ് ഇരുവരെയും കൊലചെയ്യുന്നത്. ആദ്യഘട്ടത്തില്‍ ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇളയ സഹോദരന്‍ കുല്‍ദീപിന്റെ മൃതദേഹവും കൂടി സമാന സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംശയം തോന്നുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വിനീതിനെയും സമീപിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വീട്ടുകാരുടെ അഭിമാനം രക്ഷിക്കാനായി സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് വിനീത് സമ്മതിക്കുകയായിരുന്നു. സഹോദരന്‍ കുല്‍ദീപിനെ കൊലപ്പെടുത്തിയത് ദൃക്‌സാക്ഷിയെ ഇല്ലാതാക്കാനായിരുന്നെന്നും വിനീത് മൊഴി നല്‍കി.
കേസില്‍ വിനീതടക്കം നാലുപേരെ അറ്റസ്റ്റു ചെയ്തു. കൊല്ലുന്നതിന് കൂടെയുള്ള ഒരാള്‍ക്ക് 2.5 ലക്ഷം രൂപയാണ് നല്‍കിയത്.
മൂന്ന് പേരെയും കൊലപ്പെടുത്താന്‍ ഉപയോഗിച്ച കയറും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ