| Tuesday, 5th February 2019, 11:12 am

പിന്നോക്ക ജാതിക്കാരനെ പ്രണയിച്ചതിന്റെ പേരിൽ മകളെ അച്ഛൻ കൊലപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമരാവതി: സഹപാഠിയായ കീഴ്ജാതിക്കാരനെ പ്രണയിച്ചതിനു മകളെ അച്ഛൻ കൊല ചെയ്തു. ആന്ധ്രാപ്രദേശിലെ പ്രകാശത്താണ് സംഭവം നടന്നത്. താഴ്​ന്ന ജാതിക്കാരനെ പ്രണയിച്ച മകളെ അച്ഛനായ വെങ്ക റെഡ്​ഢി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.

കോളേജ്​ വിദ്യാർഥിയായ വൈഷ്​ണവി ആണ്​ സ്വന്തം പിതാവിനാൽ കൊല്ലപ്പെട്ടത്​. തിങ്കളാഴ്​ച​യാണ് പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വൈഷ്ണവിയുടെ അച്ഛനെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

Also Read സകരിയയുടെ ജയില്‍വാസം പൗരാവകാശങ്ങള്‍തിരെയുള്ള ചോദ്യചിഹ്നമായി അനിശ്ചിതമായി തുടരുന്നു: എം.ഐ.അബ്ദുള്‍ അസീസ്

കീഴ്​ജാതിയിൽ നിന്നുള്ള യുവാവുമായി വൈഷ്​ണവി ഏറെ നാളായി പ്രണയത്തിലായിരുന്നു. ഈ കാര്യം പറഞ്ഞു വെങ്ക റെഡ്​ഢിയും വൈഷ്ണവിയും തർക്കത്തിലായിരുന്നു. കാമുകനെ കാണാനോ സംസാരിക്കാനോ പാടില്ലെന്ന് വെങ്ക റെഡ്​ഢി മകളെ വിലക്കിയിരുന്നു. ഇതവഗണിച്ച് ഇവർ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.

തുടർന്ന് ഇവർ ഒളിച്ചോടി വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നെന്നു വെങ്ക റെഡ്​ഢി അറിയുകയുണ്ടായി. ഇതിനെ ചെറുക്കാനാണ് സ്വന്തം മകളെ വെങ്ക റെഡ്​ഢി ക്രൂരമായി ശ്വാസം മുട്ടിച്ച് കൊല്ലുന്നത്.

Also Read സിനിമാ മേഖല ചെറുതും അപ്രധാനവുമായ ആളുകളാല്‍ നിറഞ്ഞിരിക്കുകയാണ്; കങ്കണാ റണൗട്ട്

ദുരൂഹമരത്തിനാണ് ആന്ധ്രാ പ്രദേശ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ​ഫോറൻസിക്​ റിപ്പോർട്ട്​ പുറത്തുവന്നാൽ മാത്രമേ കൊലപാതകമാണോയെന്ന്​ വ്യക്തമാകൂയെന്ന് പോലീസ് സൂപ്രണ്ടായ ശ്രീനിവാസ റാവു പറഞ്ഞു.

We use cookies to give you the best possible experience. Learn more