ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യത്യസ്ത സമുദായത്തില്‍പ്പെട്ട യുവാവുമായി പ്രണയത്തിലായിരുന്ന യുവതിയെ കൊലപ്പെടുത്തി പിതാവും സഹോദരനും. 22കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്.
തീരുപ്പൂരിലെ പല്ലടത്തിനടുത്താണ് സംഭവം. വിദ്യാര്‍ത്ഥിനിക്ക് വ്യത്യസ്ത സമുദായത്തില്‍പെട്ട ഒരാളുമായി പ്രണയമുണ്ടെന്ന് അറിഞ്ഞപ്പോള്‍ രക്ഷിതാക്കള്‍ ശക്തമായി എതിര്‍ത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കോയമ്പത്തൂര്‍ ഗവണ്‍മെന്റ് കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടി രക്ഷിതാക്കളുടെ കൂടെയാണ് താമസിച്ചിരുന്നത്.
മാര്‍ച്ച് 31നായിരുന്നുന സംഭവം. മാതാപിതാക്കള്‍ പുറത്തുപോയി വന്നതിന് പിന്നാലെ വിദ്യയുടെ തലയില്‍ ഗുരുതരമായി പരിക്കേറ്റേ നിലയില്‍ കാണുകയായിരുന്നു. സ്റ്റീലുകൊണ്ടുള്ള ഉപകരണം തലയില്‍ വീണതാണെന്നായിരുന്നു യുവതിയുടെ സഹോദരന്റെ വാദം.
പിന്നാലെ അയല്‍വാസികള്‍ ചേര്‍ന്ന് വിദ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തുമ്പോഴേക്കും മരിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ ക്ഷതമേറ്റതാണ് മരണ കാരണമെന്ന് അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്തു.
എന്നാല്‍ പൊലീസില്‍ അറിയിക്കുന്നതിന് പകരം കുടുംബം വിദ്യയെ പ്രാദേശിക ശ്മശാനത്തില്‍ അടക്കം ചെയ്യുകയായിരുന്നു. തുടര്‍ന്ന് വില്ലേജ് അധികൃതര്‍ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തിരുപ്പൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് വിദഗ്ധരും പോലീസും ചേര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പുറത്തെടുക്കുകയായിരുന്നു. പിന്നാലെ ശവശരീരം പുറത്തെടുക്കുകയായിരുന്നു.
പിന്നാലെ അപകടമരണമാണെന്ന കുടുംബത്തിന്റെ അവകാശവാദത്തില്‍ സംശയമുണ്ടാകുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് പിതാവിനെയും സഹോദരനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വ്യത്യസ്ത സമുദായത്തില്‍പ്പെട്ട ഒരാളുമായുള്ള ബന്ധത്തിന്റെ പേരിലാണ് ശരവണന്‍ വിദ്യയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.
Content Highlight: Honor killing in Tamil Nadu; Woman killed by family for falling in love with a man from a different community