പാലക്കാട് തേങ്കുറിശിയിലെ ദുരഭിമാനക്കൊല; പ്രതികൾ കുറ്റക്കാർ
പാലക്കാട്: പാലക്കാട് തേങ്കുറിശിയിലെ ദുരഭിമാനക്കൊലയിൽ പ്രതികൾ കുറ്റക്കാരെന്ന് പാലക്കാട് ജില്ലാ കോടതി. കൊല്ലത്തറ സ്വദേശിയായ അനീഷിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി വന്നത്. അനീഷിന്റെ ഭാര്യ പിതാവ് പ്രഭു കുമാർ, അമ്മാവൻ സുരേഷ് കുമാർ എന്നിവർ കുറ്റക്കാരെന്ന് കോടതി വിധിച്ചു . ഇവർക്കുള്ള ശിക്ഷ നാളെ വിധിക്കുന്നതാണ്.
കൊലപാതകം നടന്നത് 2020 ഡിസംബർ ക്രിസ്മസ് ദിനത്തിൽ ആയിരുന്നു. അനീഷിനെ ഭാര്യ പിതാവും അമ്മാവനും ചേർന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ഹരിതയുടെ അമ്മാവനും അച്ഛനും അനീഷിനെ . മാന്നാംകുളമ്പിൽവെച്ച് കുത്തിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്.
സാമ്പത്തികമായും ജാതിയമായും താഴ്ന്ന കുടുംബത്തില്‍ ജനിച്ച അനീഷ് ഉന്നത കുലജാതയും മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുമുള്ള ഹരിതയെ വിവാഹം ചെയ്തതാണ് പ്രതികളെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അനീഷിന്റെ കല്യാണം കഴഞ്ഞ ശേഷം പ്രതികള്‍ പലതവണ വധഭീഷണി മുഴക്കിയിരുന്നു. മര്‍ദ്ദിക്കാനും ശ്രമിച്ചു. ഹരിതയുടെ അമ്മാവന്‍ അനീഷിന്റെ വീട്ടിലെത്തിയും ഭീഷണിപ്പെടുത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു.
അനീഷിന്റെ ശരീരത്തില്‍ 12 മുറിവുകളാണുണ്ടായിരുന്നത്. ആക്രമിച്ച വസ്തുക്കളിലും കത്തിയിലും പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളിലും അനീഷിന്റെ രക്തം ഉണ്ടായിരുന്നതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. അനീഷിന്റെ തുടയിലെ രണ്ട് ഞരമ്പുകള്‍ മുറിഞ്ഞു രക്തം വാര്‍ന്നുപോയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
updating…
Content Highlight: Honor killing in Palakkad Tenkurishi; The accused are guilty