ഇരട്ട ക്യാമറ, ആന്‍ഡ്രോയിഡ് ഓറിയോ; ഐഫോണ്‍ സമാന രൂപകല്‍പ്പനയുമായി ഹോണര്‍ 10; അന്താരാഷ്ട്ര വിപണിയില്‍ അടുത്ത മാസം മുതല്‍
Tech
ഇരട്ട ക്യാമറ, ആന്‍ഡ്രോയിഡ് ഓറിയോ; ഐഫോണ്‍ സമാന രൂപകല്‍പ്പനയുമായി ഹോണര്‍ 10; അന്താരാഷ്ട്ര വിപണിയില്‍ അടുത്ത മാസം മുതല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th April 2018, 11:30 pm

ഹോണര്‍ ബ്രാന്‍ഡില്‍ പുതിയ പതിപ്പ് പുറത്തിറക്കി വാവെയ്. ഹോണര്‍ 10 ആണ് കഴിഞ്ഞ ദിവസം ചൈനയില്‍ കമ്പനി അവതരിപ്പിച്ചത്. എ.ഐ 2യില്‍ പുറത്തിറങ്ങുന്ന ഫോണിന് വാവെയുടെ തന്നെ പി.20 മോഡലിനോടായിരിക്കും സാമ്യം. ഐ.ഫോണിന് സമാനമായി സ്‌ക്രീനില്‍ നൊച്ച് സഹിതമാണ് ഫോണ്‍ പുറത്തിറങ്ങുന്നത്.

ലണ്ടനില്‍ മെയ് 15ന് ഫോണ്‍ അന്താരാഷ്ട്ര വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നിലവില്‍ ചൈനീസ് വിപണിയില്‍ മാത്രമാണ് മോഡല്‍ ലഭ്യമാവുക. 6 ജി.ബി റാം ശേഷിയുള്ള ഫോണിന്റെ 64 ജി.ബി സ്‌റ്റോറേജ് മോഡലിന് 2,599 ചൈനീസ് യിന്‍ ആണ് വില. 128 ജി.ബി സ്‌റ്റോറേജ് മോഡലിന് 2,999 രൂപയാണ് വില. കറുപ്പ്, ഗ്രേ, മിറാഷ് ബ്ലൂ, മിറാഷ് പര്‍പിള്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ഏപ്രില്‍ 27 മുതല്‍ ചൈനയില്‍ വില്‍പന ആരംഭിക്കും.


Read | 4ജി വേഗതയില്‍ മുമ്പന്‍ എയര്‍ടെല്‍, ലഭ്യതയില്‍ ജിയോയും


വാവെയുടെ തനത് ആന്‍ഡ്രോയിഡ് പതിപ്പായ ഇ.എം.യു.ഐ 8.1 ആണ് ഹോണര്‍ 10 ഇല്‍ ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയുടെ പരിഷ്‌കരിച്ച പതിപ്പായിരിക്കുമിത്. 19:9 റേഷ്യോയിലുള്ള 5.84 ഇഞ്ച്(1080x2280px) ഫുള്‍ എച്ച്.ഡി എല്‍.സി.ഡി ഡിസ്‌പ്ലേയാണ് ഫോണിന്. ഒക്ടാ കോര്‍ ഹൈസിലിക്കണ്‍ കിരിന്‍ 970 പ്രൊസസറാണ് സെറ്റിന് ശക്തിപകരുന്നത്. 6 ജി.ബിയാണ് റാം ശേഷി.


Read | പതിറ്റാണ്ടുകള്‍ക്കിപ്പുറം സൗദിയിയില്‍ സിനിമയുടെ വെള്ളിവെളിച്ചം തെളിഞ്ഞു; ബ്ലാക്ക് പാന്തര്‍ പ്രദര്‍ശിപ്പിച്ച് ആദ്യ ഷോ


16 മെഗാ പിക്‌സലിന്റെയും 24 മെഗാ പിക്‌സലിന്റെയും രണ്ട് ക്യാമറകള്‍ക്കൊപ്പം രണ്ട് എല്‍.ഇ.ജി ഫ്‌ളാഷ് ലൈറ്റുകളും ഹോണര്‍ 10 ചിത്രങ്ങള്‍ക്ക് മിഴിവ് പകരും. സെല്‍ഫി എടുക്കാന്‍ മുന്നില്‍ 24 മെഗാ പിക്‌സലിന്റെ മറ്റൊരു ക്യാമറയുമുണ്ട്. 3400mAh ആണ് ബാറ്ററി ക്വിക്ക് ചാര്‍ജ് സപ്പോര്‍ട്ട് സഹിതമാണെത്തുന്നത്. 50 ശതമാനം ചാര്‍ജ് ചെയ്യാന്‍ 25 മിനിറ്റ് മാത്രം മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

153 ഗ്രാം ആണ് ഹാന്‍ഡ്‌സെറ്റിന്റെ ഭാരം. 4ജി എല്‍.ടി.ഇ, വൈ-ഫൈ, ബ്ലൂടൂത്ത് എന്നിവയാണ് കണക്ടിവിറ്റി.