ഹോങ്കോങ്: ഹോങ്കോങില്‍ പുതിയ സുരക്ഷാ നിയമം നടപ്പാക്കാനുള്ള ചൈനയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
ചൈനയുടെ നീക്കത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങളിലെ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. യൂറോപ്പ്, ഏഷ്യ, നോര്‍ത്ത് അമേരിക്ക, ഓസ്‌ട്രേലിയ എന്നിവടങ്ങളില്‍ നിന്ന് ചൈനയുടെ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് വന്നിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നഗരത്തിന്റെ സ്വയംഭരണത്തിനും നിയമവാഴ്ചയ്ക്കും മൗലിക സ്വാതന്ത്ര്യത്തിനുമെതിരെയുള്ള സമഗ്രമായ ആക്രമാണ് പുതിയ സുരക്ഷാ നിയമമെന്നാണ് വ്യാപകമായ ആരോപണം.
പ്രദേശത്ത് രാജ്യദ്രോഹം, വിഭജനം, അട്ടിമറി എന്നിവ നിരോധിക്കുന്നതിനായാണ് നിയമം പാസാക്കുന്നതെന്നാണ് ചൈനയുടെ വാദം.
ഹോങ്കോങിന്റെ സ്വാതന്ത്രത്തിന് മേലുള്ള മരണമുദ്രയായാണ് ചൈനയുടെ നീക്കത്തെക്കുറിച്ച് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞത്.
യു.കെ, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ചൈനയുടെ നടപടിക്കെതിരെ ഹോങ്കോങില്‍ പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്.
1997 ലാണ് ഹോങ്കോങിനെ ബ്രിട്ടീഷുകാര്‍ ചൈനയ്ക്ക് വിട്ടു നല്‍കുന്നത്.
സ്വയംഭരണപ്രദേശമായ ഹോങ്കിങിന പ്രത്യേകമായ പല അവകാശങ്ങള്‍ ലഭിക്കുന്നുണ്ട്. ഹോങ്കോങിനെ വരുതിയിലാക്കാന്‍ ചൈന ശ്രമം നടത്തിയപ്പോഴൊക്കെ ശക്തമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കേണ്ടിയും വന്നിട്ടുണ്ട്. 2003 ല്‍ ഇത്തരത്തില്‍ ശ്രമം നടത്തിയപ്പോള്‍ 500,000 ആളുകള്‍ തെരുവുകളിലിറങ്ങി പ്രതിഷേധിച്ചിരുന്നു.