ഹോങ്കോങ്: സ്വവര്‍ഗവിവാഹിതരായ ദമ്പതികളെ പിന്തുണക്കുന്ന വിധിയുമായി ഹോങ്കോങ് സുപ്രീം കോടതി. സ്വവര്‍ഗ ദമ്പതികള്‍ക്ക് തുല്യ അനന്തരാവാകാശവും ഭവന ആനുകൂല്യങ്ങളും നല്‍കുന്നതിനെ അനുകൂലിച്ചായിരുന്നു സുപ്രീം കോടതി വിധി.
പങ്കാളിയോടൊപ്പം വാടകയക്ക് പോലും വീട് നിഷേധിക്കപ്പെട്ട നിക്ക് ഇന്‍ഫിങ്കറിന്റെ ആറ് വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷമാണ് കോടതി ഉത്തരവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹോങ്കോങ്ങിന്റെ ഹൗസിങ് അതോറിറ്റി പോളിസികള്‍ക്കും അനന്തരാവാശ നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലുകളിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ആന്‍ഡ്രൂ ചിയുങ്ങിന്റേതാണ് ഉത്തരവ്.
സ്വവര്‍ഗ ദമ്പതികള്‍ക്ക് ചരിത്രപരമായി കുറഞ്ഞ അവകാശങ്ങള്‍ മാത്രമേ താരതമ്യേന ലഭിച്ചിട്ടുള്ളൂവെന്നും ഇത് വിധിയില്‍ പ്രതിഫലിക്കുന്നതായും കോടതി പ്രസ്താവിച്ചു.
വ്യത്യസ്ത ലിംഗത്തിലുള്ള ദമ്പതികള്‍ക്ക് സബ്‌സിഡിയുള്ള ഭവന വിതരണം വര്‍ദ്ധിപ്പിക്കുകയും അതുവഴി പരമ്പരാഗതമായ കുടുംബ മാതൃകകളെ പിന്തുണയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭവന നയങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്വവര്‍ഗ ദമ്പതിമാര്‍ക്ക് വെല്ലുവിളി നേരിടുന്ന നയങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞതായും നിലവില്‍ നികുതി, സിവില്‍ സര്‍വീസ് ആനുകൂല്യങ്ങള്‍, ആശ്രിത വിസകള്‍ തുടങ്ങിയ ചില ആവശ്യങ്ങള്‍ക്ക് ഹോങ്കോങ് സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം നിയമപരമായി സ്വവര്‍ഗ ദമ്പതികള്‍ നേരിടുന്ന പല വെല്ലിവിളികള്‍ക്കും ഹോങ്കോങ് സര്‍ക്കാരില്‍ നിന്നും ഇളവുകള്‍ നേടിയിട്ടുള്ളതായും കൂടാതെ സ്വവര്‍ഗ വിവാഹിതര്‍ക്ക് നഗരത്തില്‍ സാമൂഹികപരമായുള്ള സ്വീകാര്യതയുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ഹോങ്കോങ് സര്‍ക്കാര്‍ സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കാതിരിക്കുകയും നിരവധി തവണ കോടതി വഴി സ്വവര്‍ഗ വിവാഹിതരെ എതിര്‍ക്കുന്ന വിധിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാല്‍ കോടതി വിധി ശുഭാപ്തി വിശ്വാസം വര്‍ദ്ധിപ്പിക്കുന്നുവെന്നും സ്വവര്‍ഗ ദമ്പതികള്‍ക്ക് പരസ്പരം സ്‌നേഹിക്കാമെന്നും ഒരുമിച്ച് ജീവിക്കാന്‍ അര്‍ഹതയുള്ളതായും പറയുന്നുവെന്നും ഹരജിക്കാരനായ നിക്ക് ഇന്‍ഫിങ്കര്‍ പറഞ്ഞു.
ഇത് തനിക്കും തന്റെ പങ്കാളിക്കും മാത്രമായുള്ള വിധിയല്ലെന്നും ഹോങ്കോങ്ങിലെ എല്ലാ സ്വര്‍ഗപങ്കാളികള്‍ക്കും വേണ്ടിയുള്ള പോരാട്ടമാണെന്നും പറഞ്ഞ ഇന്‍ഫിങ്കര്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതില്‍ തായ്‌വാനെയും തായ്‌ലാന്റിനെയും ഫോങ്കോങ്ങിന് മാറാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിപ്രായപ്പെട്ടു.
Content Highlight: Hong Kong Supreme Court rules to guarantee equal inheritance rights and housing benefits for same-sex couples