| Monday, 24th August 2020, 10:00 pm

രോഗം ഭേദമായവര്‍ക്ക് വീണ്ടും കൊവിഡ്; ആദ്യ ഒദ്യോഗിക രേഖയുമായി ഹോങ്ക് കോങ് ശാസ്ത്രജ്ഞര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹോങ് കോങ്: കൊവിഡ് ബാധിച്ച് രോഗം ഭേദമായവര്‍ക്ക് വീണ്ടും രോഗം ബാധിച്ചതിന് ആദ്യ

ഔദ്യോഗിക രേഖ സഹിതം തെളിവുകള്‍ നിരത്തി ഹോങ് കോങ്. യൂണിവേഴ്‌സിറ്റി ഓഫ് ഹോങ് കോങിലെ ശാസ്ത്രജ്ഞരാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഏപ്രില്‍ മാസത്തില്‍ കൊവിഡ് മുക്തി നേടി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയ വ്യക്തിക്ക് ആഗസ്റ്റില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ഒരു വട്ടം രോഗം ബാധിച്ച് ഹെര്‍ഡ് ഇമ്മ്യൂണിറ്റി കൈവരിച്ച സമൂഹത്തില്‍ വീണ്ടും കൊവിഡ് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഈ ശാസത്രജ്ഞര്‍ പറയുന്നത്. അതേ സമയം കൊവിഡ് വാക്‌സിന്‍ കൊണ്ട് ഫലമുണ്ടാവില്ല എന്നല്ല ഈ കണ്ടുപിടുത്തത്തിന്റെ അര്‍ത്ഥമെന്നും ഇവര്‍ പറയുന്നു.

‘പ്രതിരോധ കുത്തിവെപ്പ് വഴിയുള്ള പ്രതിരോധ ശേഷി സ്വാഭാവിക അണുബാധയില്‍ നിന്നുണ്ടാകുന്ന പ്രതിരോധ ശേഷിയില്‍ നിന്നും വ്യത്യസ്തമായിരിക്കും,’ പഠനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഡോ. കായ് വാങ് തൊ പറഞ്ഞു.

അതേ സമയം ഈ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു നിഗമനത്തിലും എത്തേണ്ടതില്ലെന്നാണ് ലോകാരോഗ്യ സംഘടന എപ്പിഡമിയോളമിസ്റ്റ് മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞത്.

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയവരില്‍ വീണ്ടും കൊവിഡ് ബാധിച്ച സംഭവങ്ങള്‍ നേരത്തെ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എങ്കിലും രോഗം പൂര്‍ണമായി ഭേദമായ ശേഷമാണോ വീണ്ടും കൊവിഡ് പോസിറ്റീവായത് എന്നതില്‍ വ്യക്തതയുണ്ടായിരുന്നില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more