| Saturday, 2nd March 2024, 4:02 pm

നേരിട്ട് കണ്ടവർക്ക് ഹാർട്ട് അറ്റാക്ക് വന്ന കളി; സൂപ്പർ ഓവറിൽ ചരിത്രവിജയുവമായി ഹോങ്കോങ്

സ്പോര്‍ട്സ് ഡെസ്‌ക്

മത്സരം വിജയിച്ചതിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് ഹോങ്കോങ് സ്വന്തമാക്കിയത്. ടി-20യില്‍ ഒരു സൂപ്പര്‍ ഓവറില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയം എന്ന റെക്കോഡ് നേട്ടമാണ് ഹോങ്കോങ് സ്വന്തമാക്കിയത്.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഹോങ്കോങ് 21 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഖത്തര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് നേടിയത്.

ഇതിന് മുമ്പ് സൂപ്പര്‍ ഓവറില്‍ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത് ഒമാന്‍ ആയിരുന്നു. 2023ല്‍ നടന്ന മത്സരത്തില്‍ നേപ്പാളിനെ 11 റണ്‍സിന് പരാജയപ്പെടുത്തിയായിരുന്നു ഒമാന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

നേരത്തെ മത്സരത്തില്‍ ടോസ് നേടിയ ഹോങ്കോങ് ബൗളിങ് തെഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഖത്തര്‍ 20 ഓവറില്‍ 125 റണ്‍സിന് പുറത്താവുകയായിരുന്നു.

ഹോങ്കോങ് ബൗളിങ്ങില്‍ ധനഞ്ചയ് റാവു നാല് വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തി. നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 13 റണ്‍സ് വിട്ടു നല്‍കിയായിരുന്നു താരം നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. 3.25 ആണ് റാവുവിന്റെ എക്കോണമി. ആയുഷ് ശുക്ല രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഖത്തര്‍ 125 റണ്‍സിന് പുറത്താവുകയായിരുന്നു.

ഖത്തര്‍ ബാറ്റിങ്ങില്‍ ഹിമാന്‍ഷു റാത്തോദ് 38 പന്തില്‍ 47 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. നാല് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് ഹിമാന്‍ഷുവിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങ്ങിനും 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടാനാണ് സാധിച്ചത്. ഹോങ്കോങ് ബാറ്റിങ്ങില്‍ മാര്‍ട്ടിന്‍ കോട്‌സീ 21 പന്തില്‍ 31 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയെങ്കിലും മത്സരം സമനിലയിലാവുകയായിരുന്നു.

Content Highlight: Hong kong create  the record Biggest Super Over win in men’s T20Is

We use cookies to give you the best possible experience. Learn more