പ്രതിഷേധങ്ങളില്‍ മുഖംമൂടി ധരിക്കുന്നത് നിരോധിച്ച് ഹോങ്കോങ്ങ്; മുഖംമൂടി ധരിച്ച് തെരുവിലിറങ്ങി ജനങ്ങള്‍
World News
പ്രതിഷേധങ്ങളില്‍ മുഖംമൂടി ധരിക്കുന്നത് നിരോധിച്ച് ഹോങ്കോങ്ങ്; മുഖംമൂടി ധരിച്ച് തെരുവിലിറങ്ങി ജനങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th October 2019, 11:41 am

ഹോങ്കോങ്ങ്: പൊതു ഇടങ്ങളിലും പ്രതിഷേധങ്ങളിലും മുഖംമൂടി ധരിക്കുന്നത് നിരോധിച്ച് ഹോങ്കോങ്ങ്. ഹോങ്കോങ്ങില്‍ നടക്കുന്ന പ്രക്ഷോഭക്കാരെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പെട്രോള്‍ ബോംബും ആയുധങ്ങളുമായി ഹോങ്കോങ്ങില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ വ്യാപകമായി ആളുകള്‍ മുഖംമൂടികള്‍ ഉപയോഗിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖം മൂടികള്‍ നിരോധിക്കാനുള്ള നിലപാട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിഷേധങ്ങളില്‍ തിരിച്ചറിയാതിരിക്കാനാണ് പ്രക്ഷോഭകാരികള്‍ മുഖം മൂടി ധരിച്ചിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ 12 മണിയോടുകൂടിയാണ് നിരോധനം പ്രാബല്യത്തിലായത്.

എന്നാല്‍ മുഖംമൂടി നിരോധിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി. മുഖം മൂടികള്‍ നിരോധിക്കുന്നതുവഴി പ്രക്ഷോഭങ്ങള്‍ കുറയ്ക്കാമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ മുഖം മൂടി നിരോധനം കൊണ്ട് പ്രക്ഷോഭം തണുപ്പിക്കാം എന്നു കരുതേണ്ടെന്നാണ് പ്രക്ഷോഭകാരികള്‍ പറയുന്നത്.

ചൈനയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് നിരവധിപേരാണ് തെരുവിലിറങ്ങുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കഴിഞ്ഞ ദിവസം വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ