| Wednesday, 11th October 2017, 5:16 pm

ഗുര്‍മീത് റാം റഹീമിന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ കലാപം ആസൂത്രണം ചെയ്തത് താന്‍ തന്നെയെന്ന് ഹണീപ്രീത് ഇന്‍സാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗഡ്: ദേര സച്ചാ സൌദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന് ബലാല്‍സംഗ കേസില്‍ ജയില്‍ ശിക്ഷ വിധിച്ചതിന് പിന്നാലെ ഹരിയാനയിലെ പഞ്ച്കുലയിലുണ്ടായ അക്രമങ്ങളുടെ സൂത്രധാര താനായിരുന്നുവെന്ന് ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ സമ്മതിച്ചു.

ആക്രമണത്തിനുള്ള മാര്‍ഗ്ഗരേഖ തയാറാക്കിയതും ഇതിന് ആവശ്യമായ പണം ചിലവഴിച്ചതും താനാണെന്നും ഹണിപ്രീത് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.


Also Read പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി ഇനി അനുപംഖേര്‍; നിയമനം ഏഴുമാസത്തെ അനിശ്ചിതത്തിനൊടുവില്‍


1.25 കോടി രൂപയാണ് കലാപം നടത്തുന്നതിന് ഹണിപ്രീത് ദേര സച്ചാ സൌദ അനുയായികള്‍ക്ക് വിതരണം ചെയ്തത്. ഗുര്‍മീതിന്റെ സഹായിയും ഡ്രൈവറുമായിരുന്ന രാകേഷ് കുമാറിനെ ചോദ്യം ചെയ്തതില്‍നിന്നായിരുന്നു ഈ കാര്യ വ്യക്തമായത്

പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന ഹണിപ്രീത് കഴിഞ്ഞ ദിവസമാണ് കീഴടങ്ങിയത്. മാനഭംഗക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന കോടതി വിധിയെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളില്‍ സംസ്ഥാനത്ത് 38 പേരായിരുന്നു കൊല്ലപ്പെട്ടത്.

We use cookies to give you the best possible experience. Learn more