Daily News
ആസിഫ് അലിയുടെ സഹോദരന്‍ നായകനാകുന്ന ഹണീ ബീ 2.5 ന്റെ ട്രെയിലര്‍ പുറത്ത് ഇറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Aug 03, 04:19 pm
Thursday, 3rd August 2017, 9:49 pm

കൊച്ചി: സിനിമക്കുള്ളിലെ സിനിമയുടെ കഥപറയുന്ന ഹണീ ബീ 2.5 ന്റെ ആദ്യ ട്രെയിലര്‍ ഇറങ്ങി. ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ നായകനാകുന്ന ചിത്രത്തില്‍ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ഫെയിം ലിജിമോളാണ് നായിക.

ഹണി ബീ 2 എന്ന സിനിമയുടെ ലൊക്കേഷനില്‍ അഭിനയ മോഹം കൊണ്ട് ചാന്‍സ് ചോദിച്ചു വരുന്ന ഒരാളുടെ കഥയാണ് ഹണി ബീ2.5. ഹണി ബിയില്‍ അഭിനയിച്ച പലരെയും നിങ്ങള്‍ക് ഇതില്‍ കാണാന്‍ കഴിയും. ഒരേ ലൊക്കേഷനില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ രണ്ടു സിനിമകള്‍ എന്ന അപൂര്‍വ്വത ഹണീ ബീ 2.5 ന് അവകാശപ്പെടാം.


Also read ‘നിഷയെ കൊണ്ടുപോകാന്‍ 11 കുടുംബങ്ങള്‍ക്ക മുന്നില്‍ തടസമായതൊന്നും സണ്ണി ലിയോണിന് പ്രശനമല്ലായിരുന്നു.’; കാറ സി.ഇ.ഒ ദീപക് കുമാര്‍


മലയാള സിനിമയില്‍ ആദ്യമായാണ് ഒരു സിനിമയുടെ ലൊക്കേഷന്‍ മറ്റൊരു ചിത്രത്തിന് പശ്ചാത്തലമാകുന്നത്. ആസിഫ് അലി, ഭാവന അടക്കമുള്ളവര്‍ 2.5ലും കഥാപാത്രങ്ങളാകുന്നുണ്ട്. ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ലാല്‍ തന്നെയാണ് നിര്‍മിക്കുന്നത്.

ട്രെയിലര്‍ കാണം