|

ഹണി റോസ് എന്ന പേര് മാറ്റി ധ്വനി എന്നാക്കാന്‍ ആ നടന്‍ എന്നോട് പറഞ്ഞു: ഹണി റോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2005ല്‍ പുറത്തിറക്കിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്കെത്തിയ അഭിനേത്രിയാണ് ഹണി റോസ്. തുടര്‍ന്ന് ട്രിവാന്‍ഡ്രം ലോഡ്ജ്, റിംഗ് മാസ്റ്റര്‍ തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളിലും തമിഴ്, കന്നഡ സിനിമകളിലും ഹണി റോസ് അഭിനയിച്ചു.

സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ പേര് മാറ്റാന്‍ ശ്രമം നടത്തിയിരുന്നുവെന്ന് പറയുകയാണ് ഹണി റോസ്. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയില്‍ ഹണി റോസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ധ്വനി എന്നായിരുന്നു. ഏറെ ജനപ്രീതി നേടിയ കഥാപാത്രം കൂടിയായിരുന്നു ധ്വനി. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയുടെ രചന നിര്‍വഹിച്ച അനൂപ് മേനോന്‍ ആ സിനിമയിലെ കഥാപാത്രത്തിന്റെ പേരായ ധ്വനി സ്വീകരിക്കാന്‍ പറഞ്ഞെന്ന് ഹണി റോസ് പറയുന്നു.

ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയുടെ രചന നിര്‍വഹിച്ച അനൂപ് ചേട്ടനാണ് ആ സിനിമയിലെ കഥാപാത്രത്തിന്റെ പേര് സ്വീകരിക്കാന്‍ പറയുന്നത് – ഹണി റോസ്

ഹണി റോസ് എന്ന പേര് ആളുകള്‍ക്ക് അത്ര പരിചിതമല്ല, ധ്വനി എന്ന പേര് ആളുകള്‍ക്ക് ഇഷ്ടപ്പെടുമെന്നും ആ പേരിന് ഗാംഭീര്യമുണ്ടെന്നും അനൂപ് മേനോന്‍ പറഞ്ഞെന്ന് ഹണി റോസ് കൂട്ടിച്ചേര്‍ത്തു. ഹണി എന്നത് തന്റെ വ്യക്തിത്വമാണെന്നും പേര് മാറ്റിയാല്‍ ജീവിതം മാറും എന്ന ചിന്തയില്‍ പേര് മാറ്റേണ്ട ആവശ്യമില്ലെന്നും ഹണി റോസ് പറഞ്ഞു.

‘ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയുടെ രചന നിര്‍വഹിച്ച അനൂപ് ചേട്ടനാണ് (അനൂപ് മേനോന്‍) ആ സിനിമയിലെ കഥാപാത്രത്തിന്റെ പേര് സ്വീകരിക്കാന്‍ പറയുന്നത്. ഹണി റോസ് എന്ന പേര് ആളുകള്‍ക്ക് അത്ര പരിചിതമല്ല, ധ്വനി എന്ന പേര് ആളുകള്‍ക്ക് ഇഷ്ടപ്പെടും, പേരിന് ഗാംഭീര്യമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

ഹണി എന്ന പേര് എന്റെ വ്യക്തിത്വമാണ്. പെട്ടന്നൊരു ദിവസം ധ്വനി എന്ന് വിളിക്കപ്പെടുമ്പോള്‍ ഞാന്‍ തന്നെ ആശയക്കുഴപ്പത്തിലായേക്കാം. മറ്റൊരു പേര് സ്വീകരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പേര് മാറ്റിയാല്‍ ജീവിതം മാറും എന്ന ചിന്തയില്‍ പേര് മാറ്റേണ്ട ആവശ്യമില്ല. നമ്മള്‍ നന്നായാല്‍ പേരും നന്നാവും,’ ഹണി റോസ് പറയുന്നു.

Content highlight: Honey Rose says  Anoop Menon told her to change her name