ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ സൈബര്‍ ആക്രമണം; പരാതി നല്‍കി ഹണി റോസ്
Film News
ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ സൈബര്‍ ആക്രമണം; പരാതി നല്‍കി ഹണി റോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th January 2025, 8:29 pm

തന്നെ മനഃപൂര്‍വം അപമാനിക്കാന്‍ ശ്രമിക്കുന്ന വ്യക്തിക്കെതിരെ സമൂഹമാധ്യമത്തിലൂടെ തുറന്ന മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണം നേരിടുന്നതായി പൊലീസില്‍ പരാതി നല്‍കി നടി ഹണി റോസ്. 30 ഓളം ആളുകള്‍ക്കെതിരെയാണ് നടി എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ചടങ്ങുകള്‍ക്ക് തന്നെ ക്ഷണിച്ചപ്പോള്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഒരു വ്യക്തി താന്‍ പോകുന്ന ചടങ്ങുകളില്‍ മനപ്പൂര്‍വം വരാന്‍ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നുവെന്നായിരുന്നു ഹണി റോസ് പറഞ്ഞത്.

ആ വ്യക്തി ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂര്‍വം തുടര്‍ച്ചയായി തന്റെ പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും താന്‍ പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്‌മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോയെന്ന് അടുപ്പം ഉള്ളവര്‍ ചോദിക്കുന്നുണ്ടെന്നും ഹണി റോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുകയായിരുന്നു. ഈ കുറിപ്പിന് താഴെ സ്ത്രീവിരുദ്ധ കമന്റുകളിലൂടെ രൂക്ഷമായ ആക്രമണം നടക്കുന്നുവെന്നാണ് ഹണി റോസ് നല്‍കിയ പരാതിയില്‍ പറയുന്നത്.

Content Highlight: Honey Rose Filed Complaint Against Cyber Attack After FB Post