| Friday, 9th December 2022, 1:34 pm

ആണും പെണ്ണും തമ്മിലുള്ള റൊമാന്‍സ് കാണിച്ചാല്‍ പോരേ? എന്തിനാണ് ലെസ്ബിയന്‍?; മോണ്‍സ്റ്ററിലെ ഗാനത്തിനെതിരെ ഹോമോഫോബിക് കമന്റുകള്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത് ഒക്ടോബറില്‍ പുറത്തിറങ്ങിയ സിനിമയാണ് മോണ്‍സ്റ്റര്‍. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ‘ഹൈ ഓണ്‍ ഡിസയര്‍’ എന്ന ഗാനം ആശീര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വിട്ടത്.

ഹണി റോസും തെലുങ്ക് താരം മഞ്ജു ലക്ഷ്മിയും ജോഡികളായി അഭിനയിച്ചിരിക്കുന്ന ഗാനമാണിത്. ജോര്‍ജ് പീറ്ററിന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സയനോര ഫിലിപ്പാണ്. എന്നാല്‍ ഗാനത്തില്‍ അവതരിപ്പിക്കുന്ന ലെസ്ബിയന്‍ പ്രണയത്തിനെതിരെ വിമര്‍ശനങ്ങളുമായി എത്തുകയാണ് ചിലര്‍. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലാണ് ചിലര്‍ കമന്റ് ചെയ്യുന്നത്.

സിനിമക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ ലെസ്ബിയന്‍ പ്രണയമാണ് സിനിമയെ പരാജയപ്പെടുത്തിയത് എന്ന തരത്തിലാണ് ചില കമന്റുകള്‍ വരുന്നത്. ‘അനാവശ്യമായ ഇങ്ങനത്തെ സീനൊക്കെയിട്ട് സിനിമ കുളമാക്കി, ആണും പെണ്ണും തമ്മിലുള്ള റൊമാന്‍സ് ആയിരുന്നെങ്കില്‍ ഓക്കെ ആയിരുന്നു, എന്തിനാണ് ലെസ്ബിയന്‍, സോംബി വന്നാല്‍ ഇതിലും നല്ലതായിരുന്നു ‘ എന്നിങ്ങനെയാണ് കമന്റുകള്‍.

അതേസമയം, എല്ലാം നോര്‍മലൈസ് ചെയ്യപ്പെടുന്ന ഇക്കാലത്ത് ഇത്തരം വിമര്‍ശനങ്ങള്‍ സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്നതാണ് എന്ന തരത്തിലുള്ള കമന്റുകളും വരുന്നുണ്ട്.

ഹോളിവുഡ് മൂഡില്‍ പ്രണയാര്‍ദ്രമായ വിഷ്വലും ചേര്‍ന്ന് മുന്നോട്ട് പോകുന്ന ഗാനമാണത്. ഗാനത്തില്‍ അഭിനയിച്ചിരിക്കുന്ന താരങ്ങളെയും അവരുടെ പ്രകടനത്തെയും പ്രശംസിച്ചുകൊണ്ടുള്ള ചില കമന്റുകളും കാണാം. ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ ചങ്കൂറ്റം കാണിച്ച താരങ്ങള്‍ക്ക് അഭിന്ദനം അറിയിച്ച് കൊണ്ടുള്ള പോസിറ്റീവ് കമന്റുകളുമുണ്ട്

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തിന് ഉദയ്കൃഷ്ണയാണ് തിരക്കഥയൊരുക്കിയത്. സുദേവ് നായര്‍, സിദ്ദിഖ്, ഗണേഷ് കുമാര്‍, കൈലാഷ്, ജോണി ആന്റണി, രാഹുല്‍ രാജ?ഗോപാല്‍, ലെന, സാധിക വേണു ഗോപാല്‍ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തിയത്.

content highlight: honey rose and manju lekshmi in monster song, homophobic comments

We use cookies to give you the best possible experience. Learn more