| Friday, 27th May 2016, 9:37 pm

കുഞ്ഞുങ്ങള്‍ക്ക് തേന്‍ നല്‍കിയാല്‍?

ഡൂള്‍ന്യൂസ് ഡെസ്‌ക്

തേനിന്റെ രുചിയും ഔഷധ ഗുണങ്ങളും പറയേണ്ട കാര്യമില്ല. പ്രകൃതിദത്തവും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതുമായ തേന്‍ നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യ മേഖലകളെല്ലാം പറയുന്നത്. ജനിച്ച് അധികദിവസം കഴിയും മുമ്പ് കുട്ടികള്‍ക്കു തേന്‍ കൊടുക്കാറുണ്ട്. എന്നാല്‍ ഇത് അപകടകരമെന്ന് വിദഗ്ദര്‍ പറയുന്നു.

ഒരു വയസ്സിനു താഴെ പ്രായം ഉള്ള കുഞ്ഞുങ്ങള്‍ക്ക് തേന് കൊടുത്താല്‍ ഇന്‍ഫന്റര്‍ ബോട്ടുലിസം എന്ന അസുഖം ഉണ്ടാകുവാന്‍ സാധ്യത ഉണ്ട്. എന്നാല്‍ ദഹനവ്യവസ്ഥ വികാസം പ്രാപിച്ച അല്‍പ്പം മുതിര്‍ന്ന കുട്ടികള്‍ക്ക് തേന്‍ നല്‍കാം. എന്നാല്‍ ശുദ്ധമായ തേന്‍ മാത്രമേ കൊടുക്കാവൂ. ശര്‍ക്കരയും വെള്ളവും പഞ്ചസാരയും ചേരാത്ത ശുദ്ധമായ തേന്‍ തന്നെ വാങ്ങാന്‍ ശ്രദ്ധിക്കുക.

പ്രകൃതിദത്തവും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതുമായ കൊഴുപ്പുരഹിത ഭക്ഷണമാണ് തേന്‍. തേന്‍ കൊണ്ട് ദീര്‍ഘകാലമായുള്ള ചുമ മാറുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തൊണ്ടയ്ക്ക് ആശ്വാസം നല്കുന്നതിനോടൊപ്പം അണുബാധയുണ്ടാക്കുന്ന ചില ബാക്ടീരിയെ നശിപ്പിക്കുകയും ചെയ്യുന്നു.

മുറിവിനും പൊള്ളലിനും ഫലപ്രദമായ മരുന്നാണ് തേന്‍. കൊളസ്‌ട്രോള്‍ കുറയാന്‍ തേന്‍ സഹായിക്കും. തേന്‍ കുടിച്ചാല്‍ ശരീരത്തില്‍ കൊഴുപ്പ് സംഭരിക്കുന്നത് കുറയും. ഇങ്ങനെ പറഞ്ഞാലും തീരാത്ത ഗുണങ്ങളാണ് പ്രകൃതിയുടെ ഈ വരദാനം നമുക്ക് നല്‍കുന്നത്.

We use cookies to give you the best possible experience. Learn more