തേനിന്റെ വില കയ്ക്കുന്നു; കിലോയ്ക്ക് 200രൂപ
Big Buy
തേനിന്റെ വില കയ്ക്കുന്നു; കിലോയ്ക്ക് 200രൂപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th May 2012, 8:52 am

തേനിന്റെ വിലയില്‍ വന്‍ വര്‍ധനവ്. കിലോയ്ക്ക് 180 രൂപയായിരുന്ന തേന്‍വില ഒറ്റയടിക്ക് 20 രൂപ വര്‍ധിച്ച് 200 ലെത്തി. തേനിന്റെ ഉത്പാദനം കുറഞ്ഞതാണ് വിലവര്‍ധനയ്ക്ക് കാരണം. റബര്‍ ഉത്പാദക സംഘങ്ങള്‍ സംഭരിച്ച് വില്പന നടത്തുന്ന തേനിനാണ് ഈ നില. മറ്റു വില്പനകേന്ദ്രങ്ങളില്‍ തേന്‍വില ഇതിലും കൂടുതലാണ്.

റബറിന്റെ തളിരലകള്‍ക്കുണ്ടായ പൊടികുമിള്‍രോഗവും തേനീച്ചയ്ക്കുണ്ടായ വൈറസ് രോഗങ്ങളുമാണ് തേന്‍ ഉത്പാദനം പകുതിയാക്കി കുറച്ചത്.

പഞ്ചസാര വില ഉയരുന്നതും മഴക്കാലത്ത് തേനീച്ചകളെ സംരക്ഷിക്കുന്നത് ചെലവേറിയതാക്കുമെന്നുമാണ് തേനീച്ച കര്‍ഷകര്‍ പറയുന്നത്. തേനില്ലാത്ത മഴക്കാലത്ത് പഞ്ചസാര കൊടുത്താണ് തേനീച്ചകളെ കൂടുകളില്‍ നിലനിര്‍ത്തുന്നത്.

നഷ്ടങ്ങളിലും പാരമ്പര്യ തേനീച്ച കര്‍ഷകരാണ് ഇപ്പോഴും തേനീച്ച കൃഷിയിലുള്ളത്. കേരളത്തിലെ തേന്‍ ഉത്പാദനത്തിന്റെ ഏറിയ പങ്കും റബര്‍തോട്ടം മേഖലയില്‍ നിന്നാണ്.

Malayalam News

Kerala News in English