കുട്ടികള്‍ക്ക് മരുന്ന് നല്‍കുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ചില മരുന്നുകളുടെ രുചി കുട്ടികള്‍ക്ക് ഒട്ടും പിടിക്കുകയുമില്ല. എന്നാല്‍ ഏത് കുട്ടികള്‍ക്കും ഇഷ്ടമുള്ള ഒന്നാണ് തേന്‍. തേന്‍ നല്‍കുന്നത് കൊണ്ട് കുട്ടികള്‍ക്ക് ഗുണമുണ്ടാവുകയും ചെയ്യും. ഗുണം എന്താണെന്നല്ലേ? []
ചെറിയ കുട്ടികളെ ഏറ്റവുമധികം ശല്യം ചെയ്യുന്ന ഒന്നാണ് കഫക്കെട്ട്. ജലദോഷവും കഫക്കെട്ടും അകറ്റാന്‍ തേനിന് കഴിയുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
നിങ്ങളുടെ കുട്ടി ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഒരു ടീസ്പൂണ്‍ തേന്‍ നല്‍കുക. അവനെ കഫം ശല്യം ചെയ്യില്ല. കൂടാതെ നല്ല ഉറക്കം ലഭിക്കുകയും ചെയ്യും.
ഒന്നിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ഇത് ഏറെ ഗുണകരം. കുട്ടികള്‍ ഉറങ്ങുന്നതിന് മുമ്പ് 10 ഗ്രാം തേന്‍ നല്‍കിയാല്‍ തൊണ്ടവേദനയോ ജലദോഷമോ മൂലമുള്ള പ്രശ്‌നങ്ങളുണ്ടാവില്ലെന്ന ഗവേഷകരുടെ കണ്ടെത്തല്‍ പീഡിയാട്രിക് ജേണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
തേനിലെ ആന്റിഓക്‌സിഡന്‍സാണ് കഫ് സിറപ്പുകള്‍ക്ക് പകരം ഉപയോഗിക്കാവുന്നവയാണ്. കഫ് സിറപ്പുകള്‍ കഴിച്ചാല്‍ തന്നെ പലതും പ്രതീക്ഷിച്ച ഫലം നല്‍കാറില്ല. കൂടാതെ ശ്രദ്ധയില്ലാതെ ഡോസെങ്ങാന്‍ കൂടിപ്പോയാല്‍ അത് വലിയ പ്രശ്‌നവുമാകും. എന്നാല്‍ തേനിന് ഈ പ്രശ്‌നങ്ങളൊന്നും തന്നെയില്ല.
തൊണ്ടവേദനയുള്ള 300ഓളം ഇസ്രായേലി കുട്ടികളിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഇവരില്‍ മൂന്നിലൊന്ന് പേര്‍ക്ക് കിടക്കുന്നതിന് മുമ്പ് ഒരു ടീസ്പൂണ്‍ തേന്‍ നല്‍കി. മറ്റുള്ളവര്‍ക്ക് മറ്റ് മരുന്നുകളും നല്‍കി. പിന്നീട് കുട്ടികളുടെ രോഗത്തിന്റെ നില പരിശോധിക്കാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. കുട്ടികള്‍ ഉറങ്ങിയോ, ചുമ കൂടിയോ, കുറവുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ ഏല്‍പ്പിച്ചു.
മറ്റ് മരുന്നുകള്‍ നല്‍കിയ കുട്ടികളില്‍ 6% പുരോഗതി ദൃശ്യമായപ്പോള്‍ തേന്‍ നല്‍കിയ കുട്ടികളില്‍ 9% പുരോഗതി ദൃശ്യമായി.
എന്നാല്‍ മുതിര്‍ന്ന കുട്ടികള്‍ക്ക് തേന്‍ അത്രനല്ലതല്ലെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇവരില്‍ കുട്ടികളിലെ ബോട്ടുലിസം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.