വീട്ടിനുള്ളിലെ തേനീച്ചകളെ ഓടിക്കാം: കുത്തേല്‍ക്കാതെ
Daily News
വീട്ടിനുള്ളിലെ തേനീച്ചകളെ ഓടിക്കാം: കുത്തേല്‍ക്കാതെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th January 2017, 3:55 pm

honey

തേനീച്ച വളര്‍ത്തലൊക്കെ ഗുണമുള്ള കാര്യമാണ്. ശുദ്ധമായ തേന്‍ ലഭിക്കും. ഇതു വില്‍ക്കാം. പക്ഷെ വീട്ടില്‍ തേനീച്ചകള്‍ കൂടുകൂട്ടുന്നത് അത്ര സുഖമുളള കാര്യമല്ല. പ്രത്യേകിച്ച് കൊച്ചുകുട്ടികളും മറ്റുമുള്ള വീട്ടില്‍.

വീട്ടില്‍ എവിടെയെങ്കിലും ഇവ കൂടുകൂട്ടിയാല്‍ അത്ര പെട്ടെന്ന് തുരത്തിയോടിക്കാനും ബുദ്ധിമുട്ടാണ്. എന്നാല്‍ കുത്തേല്‍ക്കാതെ തന്നെ തേനീച്ചകളെ വിരട്ടിവിടാന്‍ ചില വഴികളുണ്ട്.

സോപ്പുവെള്ളം

ഒരു കഷണം ലിക്വിഡ് സോപ്പിനു നാലു ഭാഗം വെള്ളം എന്ന കണക്കില്‍ ലിക്വിഡ് സോപ്പും വെള്ളവും കൂടി യോജിപ്പിക്കുക. ഇത് സ്േ്രപ ബോട്ടിലില്‍ നിറച്ചശേഷം തേനീച്ചകൂട്ടിലേക്ക് അടിക്കുക. ഇത് ചെയ്യുന്നതിന് നിങ്ങളുടെ ശരീരവും മുഖവും നന്നായി മറച്ചിരിക്കണം.

പാറ്റ ഗുളിക

ഒരു തുണിയില്‍ പാറ്റഗുളിക പൊതിഞ്ഞശേഷം തേനീച്ച കൂട്ടിനടുത്ത് തൂക്കിയിടുക. തേനീച്ചകള്‍ പറപറക്കും.

വെളുത്തുള്ള പൊടി

വെളുത്തുള്ളി നന്നായി ചതച്ച് അത് തേനീച്ച കൂടിനടുത്ത് വിതറുക. ഇതിന്റെ രൂക്ഷഗന്ധം മൂലം തേനീച്ചകള്‍ മറ്റൊരിടത്തേക്ക് മാറും.

മധുരസോഡ

മധുരമുള്ള ഏതെങ്കിലും സോഡ തെരഞ്ഞെടുക്കുക. ഒരു കാലി സോഡാകുപ്പിയെടുത്ത് അതിന്റെ പകുതിക്കുവെച്ച് മുറിക്കുക. കുപ്പിയുടെ താഴെ പകുതിയില്‍ മധുരസോഡ നിറയ്ക്കുക. എന്നിട്ടത് കാര്‍പോര്‍ച്ചിലോ പൂന്തോട്ടത്തിലോ കൊണ്ടുവയ്ക്കുക. സോഡയുടെ മണം തേനീച്ചകളെ ആകര്‍ഷിക്കുകയും അവ ഈ ലായനിയില്‍ മുങ്ങുകയും ചെയ്യും.

വിനാഗിരി

വിനാഗിരി സ്‌പ്രേ ബോട്ടില്‍ ഉപയോഗിച്ച് തേനീച്ചകൂട്ടിലേക്കു തളിക്കുക. ഇതിന്റെ ഗന്ധം കാരണം തേനീച്ചകള്‍ക്ക് ചലിക്കാന്‍ കഴിയാതെ വരും. ആ സമയത്ത് തേനീച്ചക്കൂട് നീക്കം ചെയ്യാം.