മൂളിപ്പറക്കുന്ന തേനീച്ചക്കൂട്ടങ്ങള്‍
D-Review
മൂളിപ്പറക്കുന്ന തേനീച്ചക്കൂട്ടങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2013, 10:29 am

ഒരു പക്കാ ക്ലീന്‍ എന്റര്‍ടെയ്‌നര്‍. ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരുത്തുക എന്ന പതിവ് കൊമേഴ്‌സ്യല്‍ സംവിധാന ശൈലി തന്നെയാണ് ഹണീ ബീയും പിന്തുടര്‍ന്നത്.


line

മാറ്റിനി/ നസീബ ഹംസline

സിനിമ: ഹണി ബീ
സംവിധാനം: ലാല്‍ ജൂനിയര്‍
നിര്‍മാണം: സബി തോട്ടുപുറം, ജോബി മന്ദമറ്റം
രചന: ജൂനിയര്‍ ലാല്‍
സംഗീതം: ദീപക് ദേവ്
ഛായാഗ്രഹണം: ആല്‍ബി

ഹണീ ബീ, ആദ്യ സിനിമയുടെ പതര്‍ച്ച തെല്ലുമില്ലാതെ ലാല്‍ ജൂനിയര്‍ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുന്നു. സംവിധായകനെന്ന നിലയില്‍ പ്രതീക്ഷ പുലര്‍ത്താവുന്ന നല്ല പ്രകടനമാണ് ലാല്‍ ജൂനിയര്‍ കാഴ്ച്ചവെച്ചിരിക്കുന്നത്.

പുറത്തിറങ്ങുന്ന എല്ലാ ചിത്രങ്ങളും കലാപരമായി ഉന്നത നിലവാരം പുലര്‍ത്തണമെന്ന് വാശിപിടിക്കാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ ഹണീ ബീ ഒരു മോശം സിനിമയാണെന്ന് പറയാന്‍ പറ്റില്ല.[]

ഒരു പക്കാ ക്ലീന്‍ എന്റര്‍ടെയ്‌നര്‍. ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരുത്തുക എന്ന പതിവ് കൊമേഴ്‌സ്യല്‍ സംവിധാന ശൈലി തന്നെയാണ് ഹണീ ബീയും പിന്തുടര്‍ന്നത്.

വ്യത്യാസം എന്താണെന്ന് വെച്ചാല്‍ നായകന്റെ നാക്ക് വടിച്ചുള്ള ശുദ്ധ മലയാള ഡയലോഗിന് പകരം നമുക്കറിയാവുന്ന നമ്മള്‍ പറയുന്ന സാധാരണ ഭാഷ കഥാപാത്രങ്ങള്‍ സംസാരിച്ച് തുടങ്ങിയിരിക്കുന്നു എന്നതാണ്.

സിനിമയിലുടനീളം തെറിവിളിയും കള്ള് കുടിയുമാണെങ്കിലും ഇതൊന്നും കണ്ട് പ്രേക്ഷകര്‍ വഴി തെറ്റിപ്പോകാനിടയില്ല. കാരണം പ്രേക്ഷകര്‍ കണ്ട് പരിചയിച്ചവര്‍ തന്നെയാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍.

പണ്ടത്തെ സിനിമകളില്‍ അതായത് മോഹന്‍ലാല്‍ മീശപിരിച്ച് അഭിനയിച്ച് കൊണ്ടിരുന്ന കാലത്ത് തെറി വിളിയും പറച്ചിലും വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് മാത്രം പറഞ്ഞതായിരുന്നു. നായകനാകട്ടെ, ഉന്നതകുല ജാതനും, സുഭാഷണനും സര്‍വ്വോപരി വില്ലനെ ഇല്ലാതാക്കാന്‍ വേണ്ടി പിറന്ന അവതാരപുരുഷനുമായിരുന്നു.

ആ കാലങ്ങളില്‍ തെറി മോശം ആളുകള്‍ക്ക് മാത്രമുള്ളതായിരുന്നു. ഹീറോകള്‍ തെറി പറയില്ല. അവരുടെ കണ്ണ് പൊട്ടുന്ന ഡയലോഗുകള്‍ പ്രേക്ഷകര്‍ക്ക് തെറിയായി അനുഭവപ്പെട്ടിരുന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

[]തെറിയും കള്ളും മനുഷ്യര്‍ക്ക് പറഞ്ഞ കാര്യങ്ങളാണെന്നാണ് ഇപ്പോഴത്തെ ചിത്രങ്ങള്‍ പറയുന്നത്. ഇതുതന്നെയാണ് ഹണീ ബീ വരെയുള്ള ചിത്രങ്ങള്‍ കാണിച്ചുതരുന്നതും.  നായകനും വില്ലനും എന്ന വേര്‍തിരിവില്ലാതെ കഥാപാത്രങ്ങള്‍ ഒന്നിച്ച് ഒരേ പ്രാധാന്യത്തോടെ നില്‍ക്കുന്നു.

അടുത്ത കാലത്തിറങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകത സഹതാരങ്ങള്‍ മികച്ച പ്രകടനം നടത്തുന്നു എന്നതാണ്. ഹണീ ബീയില്‍ ശ്രീശാന്ത് ഭാസിയുടെ അബുവും ബാലു വര്‍ഗീസിന്റെ ആംബ്രോയും ഇതിന് ഉദാഹരണങ്ങളാണ്.

ഇങ്ങനെയുള്ള കഥാപാത്രങ്ങളൊന്നുമില്ലാതെ നായകനും നായികയും വില്ലനും നാല് പാട്ടും അഞ്ചാറ് ഫൈറ്റുമായാല്‍ സിനിമയായി എന്ന ധാരണ പൊളിച്ചെഴുതുന്നുണ്ട് ചിത്രം. ഇതൊന്നും ആദ്യമായി ചെയ്യുന്ന സിനിമയല്ല  ഹണീ ബീ എങ്കിലും സംവിധായകന്റെ ആദ്യ സിനിമ എന്ന നിലയില്‍ ചിത്രം വലിയ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.

bhavanaനേരത്തേ പറഞ്ഞത് പോലെ കലാമൂല്യം പറയാനില്ലെങ്കിലും സിനിമ പൂര്‍ണമായും സംവിധാനയകന്റെ കയ്യടക്കത്തില്‍ തന്നെയാണ്. അതാണ് കഥാപാത്രങ്ങളുടെ പ്രകടനം സിനിമയുടെ അതിരിനുള്ളില്‍ തന്നെ നില്‍ക്കുന്നത്. ഏറിയും കുറഞ്ഞും നില്‍ക്കുന്നില്ല.

മിക്കവാറും സിനിമകളുടെ ക്ലൈമാക്‌സ് എങ്ങനെയാവുമെന്ന് ഒരു വിധം സിനിമ കാണുന്ന ഏതൊരു പ്രേക്ഷകനും ഊഹിക്കാനാകും. ഹണീബീയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. എന്നാല്‍ അടുത്തസീനിനായി പ്രേക്ഷകനെ  ആകാംക്ഷയോടെ കാത്തിരിപ്പിക്കാന്‍ സംവിധായകന് സാധിച്ചു.

ചിത്രം കാണുമ്പോള്‍ ഒരു ശരാശരി മലയാളി യൗവ്വനം= കള്ള്+ കഞ്ചാവ്+ തെറി എന്ന സമവാക്യമാണെന്ന് തോന്നുന്നതെങ്കിലും ഇതൊന്നും ഇല്ലാത്ത ” നല്ല കുട്ടികളെ” കാണാന്‍ കിട്ടില്ല എന്നത് സത്യമാണ്.

കഥാപാത്രങ്ങളുടെ ഈ വക ശീലങ്ങള്‍ ആര്‍ക്കും തന്നെ അലോസരമുണ്ടാക്കുകയുമില്ല. ഇനി ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അവര്‍ വല്ല അന്യഗ്രഹത്തില്‍ നിന്നുമാണോ വരുന്നത് എന്ന് തിരിച്ച് ചോദിക്കേണ്ടി വരും. കള്ള് കുടിയന്‍/ കുടിച്ചി ചീത്തയാണ് എന്ന ബോധം മാറിത്തുടങ്ങിയിരിക്കുന്നു.

അടുത്ത പേജില്‍ തുടരുന്നു


ഇതൊക്കെ നായകന്‍ ചെയ്യുന്നത് കള്ളിന്റേയും കഞ്ചാവിന്റേയും ധൈര്യത്തിലാണെന്ന് തിരിച്ചറിയുമ്പോള്‍ നായികക്കും കൂട്ടുകാര്‍ക്കുമൊപ്പം പ്രേക്ഷകരും അല്‍പ്പനേരത്തേക്ക് ‘സോമനായിപ്പോകും’! ഇവിടെ കരഞ്ഞ് കാല് പിടിച്ച് എന്നെ വഴിയാധാരമാക്കല്ലെ എന്ന് പറയാതെ നായിക ഇനി എല്ലാം ഒന്നിച്ച് നേരിടാം എന്ന് ധൈര്യത്തോടെ പ്രഖ്യാപിക്കുന്നു.


honey-beeഒരു രാത്രികൊണ്ട് തോന്നുന്ന പ്രണയവും ഒളിച്ചോട്ടവും പിന്നീടുണ്ടാകുന്ന പരക്കം പാച്ചിലും എന്ന സിനിമാക്കാരുടെ സ്ഥിരം പ്രമേയം തന്നെയാണ് ഹണീ ബീയും പറയുന്നത്. എന്നാല്‍ കഥ പറച്ചിലില്‍ ഉള്ള വ്യത്യസ്തയാണ് സിനിമയുടെ പ്ലസ് പോയിന്റ്.[]

കുട്ടിക്കാലം മുതല്‍ ഒന്നിച്ച് കളിച്ച് വളര്‍ന്ന നായകനും നായികയും, സെബാസ്റ്റിയന്‍, എയ്ഞ്ചല്‍ (ഭാവന, ആസിഫ് അലി). ഉള്ളിലുള്ള പ്രണയത്തെ കുറിച്ച് അവര്‍ ബോധവാന്മാരേയല്ല.  ഒടുവില്‍ ഒരു ദൈവദൂതന്‍(എസ്.ഐ) അവതരിക്കേണ്ടി വരുന്നു നായികയ്ക്ക് തന്റെ പ്രണയം തിരിച്ചറിയാന്‍.  നായികയുടെ കുടുംബം പതിവ് പോലെ സമ്പന്നര്‍,  പ്രമാണിമാര്‍,  സര്‍വ്വോപരി ഗുണ്ടകളും. ഇവരാണ് വില്ലന്മാരും.

വ്യത്യാസം വരുന്നത്,  നായികയുടെ പെണ്ണുകാണല്‍ ചടങ്ങില്‍ “വിര്‍ജിന്‍” അല്ല എന്ന് സ്വയം വെളിപ്പെടുത്തുന്ന നായികയെ അവളുടെ പ്രണയത്തെ കുറിച്ച് ബോധവതിയാക്കുന്ന പുരോഗമന ചിന്താഗതിക്കാരനായ കല്യാണച്ചെക്കനാണ്. (ഇയാളാണ് കഥയിലെ ടേണിങ് പോയിന്റ്. ഇയാളില്ലായിരുന്നെങ്കില്‍ നായികക്ക് തന്റെ പ്രണയം മനസ്സിലാകുമോ ആവോ.)

ഇതോടെ നായികയ്ക്ക് തന്റെ പ്രണയത്തെ കുറിച്ച് വെളിപാടുണ്ടാകുന്നു. നേരെ ചെന്ന് സെബാസ്റ്റ്യനോട് ഇഷ്ടമാണ്. നിനക്ക് ഇഷ്ടമാണോ എന്ന് ചോദിക്കുന്നു. എന്നിട്ടും നായകന് തന്റെ പ്രണയത്തെ മനസ്സിലാക്കാന്‍ പെണ്‍കുട്ടിയുടെ കല്യാണത്തലേന്ന് വരെ കാത്തിരിക്കേണ്ടി വരികയാണ്.

എനിക്കവളോട് പ്രേമമണെടാ, അവളില്ലാതെ പറ്റില്ല’ എന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന നായകന്‍ കൂട്ടുകാരെയും കൂട്ടി കല്യാണവീട്ടിലെത്തി അവളെയും കൂട്ടി തിരിച്ചുവരുന്നു.

കല്യാണത്തലേന്ന് അടിച്ച സ്റ്റഫിന്റെ തരിപ്പില്‍ “എനിക്കവളോട് പ്രേമമണെടാ, അവളില്ലാതെ പറ്റില്ല” എന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന നായകന്‍ കൂട്ടുകാരെയും കൂട്ടി കല്യാണവീട്ടിലെത്തി അവളെയും കൂട്ടി തിരിച്ചുവരുന്നു.

ഇതൊക്കെ നായകന്‍ ചെയ്യുന്നത് കള്ളിന്റേയും കഞ്ചാവിന്റേയും ധൈര്യത്തിലാണെന്ന് തിരിച്ചറിയുമ്പോള്‍ നായികക്കും കൂട്ടുകാര്‍ക്കുമൊപ്പം പ്രേക്ഷകരും അല്‍പ്പനേരത്തേക്ക് “സോമനായിപ്പോകും”! ഇവിടെ കരഞ്ഞ് കാല് പിടിച്ച് എന്നെ വഴിയാധാരമാക്കല്ലെ എന്ന് പറയാതെ നായിക ഇനി എല്ലാം ഒന്നിച്ച് നേരിടാം എന്ന് ധൈര്യത്തോടെ പ്രഖ്യാപിക്കുന്നു.

സിനിമയിലെ ഓരോ സീനും പ്രേക്ഷകന് ആസ്വാദ്യകരമായ രീതിയില്‍ തന്നെയാണ് സംവിധായകന്‍ എടുത്തിരിക്കുന്നത്. നടന്‍ എന്ന നിലയില്‍ ലാലും സംവിധായകന്‍ എന്ന നിലയില്‍ ജൂ. ലാലും രണ്ട് വ്യക്തികളായി തന്നെ ചിത്രത്തില്‍ നില്‍ക്കുന്നു. അച്ഛനെയാണ് അഭിനയിപ്പിക്കുന്നത് എന്ന് പേടി മകനോ മകന്റെ സിനിമയാണെന്ന സെന്റിമെന്റ്‌സ് അച്ഛനോ കാണിച്ചിട്ടില്ല.

സിനിമയില്‍ പിന്നെ എടുത്തുപറയേണ്ടയാളുകള്‍ സുരേഷ് കൃഷ്ണ അവതരിപ്പിച്ച ഫാ. കൊച്ചിനും ആംബ്രോയുടെ സഹോദരിയായി അര്‍ച്ചനാ കവിയുടേയും കഥാപാത്രങ്ങളാണ്.

asifലോകത്തൊരു പള്ളീലച്ഛനും ളോഹയിട്ടത്  കൊണ്ട് മാത്രം കരുണാഹൃദയനും ക്ഷമാശീലനുമാകുന്നില്ലെന്ന് ചിത്രം കാണിച്ചുതരുന്നു. കോമഡിക്ക് വേണ്ടിയാകാം ഇങ്ങനെയൊരു കഥാപാത്രത്തെ സൃഷ്ടിച്ചതെങ്കിലും ആ പളളീലച്ഛന്‍ കഥാപാത്രം ഒരുപാട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ട്.

പള്ളീലച്ഛന്‍ പദവിയെ ഒരു ജോലിയായി കാണുന്ന കഥാപാത്രമാണ് ഫാ. കൊച്ചിന്‍. ളോഹ അഴിച്ചാല്‍ മറ്റേതൊരാളെയും പോലെ കുടിക്കും, അടിക്കും, തെറി പറയും. ളോഹയിട്ടാല്‍ സ്വന്തം ജോലിയോട് നൂറ് ശതമാനം നീതി പുലര്‍ത്തുകയും ചെയ്യുന്നു.

പിന്നെ പ്രത്യേകം പരാമര്‍ശിക്കേണ്ടത് പരസ്പരം പറ്റിക്കുന്ന സഹോദരരേയാണ്( ആംബ്രോ, സാറ). ചേച്ചിയുടെ മുന്നില്‍ കള്ളു കുടിക്കാത്ത, പുക വലിക്കാത്ത നല്ല കുട്ടിയായ അനിയന്‍. അനിയനെ നോക്കണേയെന്നും പറഞ്ഞ് അവന്റെ കൂട്ടുകാരനുമായി പ്രണയിക്കുന്ന ചേച്ചിയും.  എങ്കിലും ഇതൊക്കെ തിരിച്ചറിയുമ്പോള്‍ “കൂടെ നടന്ന് നീയെന്നെ വഞ്ചിച്ചല്ലോ”  എന്നും പറഞ്ഞ് കൂട്ടുകാരന്റെ കോളറയ്ക്ക് ഈ അനിയന്‍ പിടിക്കുന്നില്ല.

പ്രേക്ഷകര്‍ സ്ഥിരമായി കാണുന്ന അവര്‍ക്കിടിയിലുള്ള തേനീച്ചകളുടെ കഥയാണ് ഹണീ ബീ പറയുന്നത്. കണ്ടിരിക്കാം, ആസ്വദിക്കാം. ഒരു ശരാശരി പ്രേക്ഷകന് വേണ്ടതെല്ലാം ചിത്രം നല്‍കുന്നുണ്ട്.