| Saturday, 10th March 2018, 8:36 pm

കുഞ്ഞാവയ്ക്ക് നല്ല ആരോഗ്യമുണ്ടാകാന്‍ ഒരുവഴിയുണ്ട്; അമ്മയ്ക്ക് അല്പം 'മധുരം' നല്‍കിയാല്‍ മതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉഷാറുളള കുഞ്ഞാവയെ കാത്തിരിക്കുന്നവരാണ് എല്ലാ അമ്മമാരും. ഇനി അതിന് ഒരു വഴിയുണ്ട്. ആരോഗ്യമുള്ള കുഞ്ഞാവയെക്കിട്ടാന്‍ അമ്മയുടെ ഭക്ഷണത്തില്‍ അല്പം മധുരം കൂടി ചേര്‍ത്താല്‍ മതി. അങ്ങനെ വെറും മധുരമല്ല. സാക്ഷാല്‍ തേന്‍ തന്നെ. ആരോഗ്യത്തിന് എറെ ഗുണപ്രദമായ ഔഷധം കൂടിയാണ് തേന്‍.

തേനിന്റെ മറ്റൊരു പ്രധാന ഗുണം പ്രത്യേകിച്ചും ഗര്‍ഭിണികള്‍ തേന്‍ കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. ഗര്‍ഭം ധരിക്കുന്ന സമയത്ത് തേന്‍ കുടിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും എറെ ഗുണംചെയ്യുന്നതായാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന പാനീയം കൂടിയായ തേന്‍ ഗര്‍ഭിണികള്‍ കഴിക്കുന്നതുകൊണ്ട് കുഞ്ഞിന്റെ ആരോഗ്യം മികച്ചതാവുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രോഗങ്ങളെ ചെറുത്തുനിര്‍ത്തുന്ന തേന്‍ നല്ലൊരു പ്രതിരോധശക്തി നല്‍കുന്ന പദാര്‍ഥം കൂടിയാണ്.

മാത്രമല്ല തേനില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകളും ആന്റി ബാക്ടീരിയലുകളും ദഹനപ്രക്രിയയെ സഹായിക്കുന്നു. ഇത് ശരീരത്തിന് സുഗമമായ ആരോഗ്യം പ്രദാനം ചെയ്യുന്നു.

നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും തേനിന് കഴിവുണ്ട്. പ്രമേഹം, ജലദോഷം, ചുമ എന്നിവ മാറാന്‍ തേന്‍ കഴിക്കുന്നത് നല്ലതാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

മറ്റു മധുരമുള്ളപദാര്‍ഥങ്ങളെ അപേക്ഷിച്ച് പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിക്കാന്‍ കഴിയുന്ന പദാര്‍ഥമാണ് തേനെന്നതിനാല്‍ ആരോഗ്യത്തിന് മറ്റ് ദോഷങ്ങളൊന്നും ഉണ്ടാകില്ല.

We use cookies to give you the best possible experience. Learn more