സിഡ്‌നി: സിഡ്‌നിയില്‍ മൈതാനത്തെ സത്യസന്ധതയ്ക്ക് അംപയര്‍ ഇയാന്‍ ഗൗള്‍ഡില്‍ നിന്നും കൈയ്യടി വാങ്ങി ഇന്ത്യന്‍ ഓപണര്‍ കെ.എല്‍ രാഹുല്‍.
ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് ബാറ്റിങ്ങിനിടെ രവീന്ദ്ര ജഡേജയുടെ ഓവറിലാണ് സംഭവം. പന്ത് മിഡ് ഓണിലേക്ക് നീട്ടിയടിച്ച മാര്‍ക്കസ് ഹാരിസിന്റെ ഷോട്ട് രാഹുല്‍ ചാടിയെടുക്കുകയായിരുന്നു. ഈ സമയത്ത് ഔട്ടായെന്ന് വിചാരിച്ച് ക്രീസ് വിടാനൊരുങ്ങവെയാണ് രാഹുല്‍ പന്ത് നിലത്ത് കുത്തിയാണ് ക്യാച്ചെടുത്തതെന്ന് അംപയറോട് ആംഗ്യം കാണിച്ചത്.
രാഹുലിന്റെ നടപടിയെ ഇയാന്‍ ഗൗള്‍ഡ് കൈയടിച്ച് പ്രശംസിക്കുകയും താരത്തിനൊരു തംപ്‌സ്അപ്പ് നല്‍കുകയും ചെയ്തു.
ഏറെ നാളായി ഫോംഔട്ടായി തുടരുന്ന കെ.എല്‍ രാഹുലിനെ ടീമില്‍ നിന്ന് പുറത്താക്കി രഞ്ജി കളിക്കാന്‍ പറഞ്ഞയക്കണമെന്ന് മുന്‍താരങ്ങളടക്കം വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് ഇന്നത്തെ സംഭവം.
A good effort from Rahul and he immediately says it bounced. Great stuff. Umpire Gould a big fan of it #CloseMatters#AUSvIND | @GilletteAU pic.twitter.com/7nA0H5Lsc7
— cricket.com.au (@cricketcomau) 4 January 2019