വാഹനത്തിന്റെ ബോഡിയിലും ഇന്ധന ടാങ്കിലും ത്രസിപ്പിക്കുന്ന പച്ച, മാര്‍സ് ഓറഞ്ച് നിറത്തോടൊപ്പം വീല്‍ റിമ്മിലും ഇതേ നിറം നല്‍കി ബൈക്കിന്റെ സ്‌പോര്‍ട്ടി ലുക്ക് മെച്ചപ്പെടുത്തിയിരിക്കുന്നു.
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്‌പോര്‍ട്‌സ് ബൈക്കായ “സി.ബി ഹോര്‍ണറ്റ് 160 ആര്‍” പ്രത്യേക പതിപ്പ് കൂടുതല്‍ സ്‌പോര്‍ട്ടി രൂപത്തോടെ പുറത്തിറക്കി.
വാഹനത്തിന്റെ ബോഡിയിലും ഇന്ധന ടാങ്കിലും ത്രസിപ്പിക്കുന്ന പച്ച, മാര്‍സ് ഓറഞ്ച് നിറത്തോടൊപ്പം വീല്‍ റിമ്മിലും ഇതേ നിറം നല്‍കി ബൈക്കിന്റെ സ്‌പോര്‍ട്ടി ലുക്ക് മെച്ചപ്പെടുത്തിയിരിക്കുന്നു.
ബൈക്ക് പ്രേമികള്‍ക്ക് ഇതോടെ കൂടുതല്‍ ഓപ്ഷന്‍ ലഭ്യമായിരിക്കുകയാണ്. നിലവിലുള്ള സി.ബി ഹോര്‍ണറ്റ് 160 ആര്‍ ഉടമകള്‍ക്ക് പുതിയ സ്‌പോര്‍ട്ടി ഗ്രാഫിക്‌സ് ബൈക്കില്‍ പതിക്കാനുള്ള അവസരം എല്ലാ ഹോണ്ട ഡീലര്‍മാരുടെ അടുത്തും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.
ഈ വിഭാഗത്തിലെ ഏറ്റവും ശക്തിയേറിയ എന്‍ജിനുള്ള (163 സി.സി) മോട്ടോര്‍ സൈക്കിളാണ് സി.ബി ഹോര്‍ണറ്റ് 160 ആര്‍. ഇതിന്റെ എന്‍ജിന്‍ ഉണ്ടാക്കുന്ന പ്രകമ്പനം കുറയ്ക്കാനുള്ള കൗണ്ടര്‍ ബാലന്‍സോടുകൂടിയാണ് ബൈക്ക് പുറത്തിറക്കിയിട്ടുള്ളത്.
ഭാരത് ഓട്ടോ എമിഷന്‍ (ബി.എസ് 4) നിബന്ധനകള്‍ പാലിച്ചു പുറത്തിറക്കിയിട്ടുള്ള ഈ വിഭാഗത്തിലെ ആദ്യത്തെ ബൈക്ക് കൂടിയാണിത്.
നിയോ ഓറഞ്ച് മെറ്റാലിക്, പേള്‍ അമൈസിംങ് വൈറ്റ്, സ്‌പോര്‍ട്‌സ് റെഡ്, പേള്‍ ബ്ലൂ, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക് എന്നിങ്ങനെ ആകര്‍ഷകമായ അഞ്ചു നിറങ്ങളില്‍ ഇപ്പോള്‍തന്നെ സി.ബി ഹോര്‍ണറ്റ് 160 ആര്‍ ലഭ്യമാണ്. ഇതോടൊപ്പമാണ് രണ്ടു പുതിയ നിറങ്ങളില്‍ കൂടി (പച്ച, മാര്‍സ് ഓറഞ്ച്) ലഭ്യമാകുന്നത്. സിഗിള്‍ ഡിസ്‌ക്, ഡബിള്‍ ഡിസ്‌ക് വിത്ത് സി.ബി.എസ് എന്നിങ്ങനെ രണ്ടു പതിപ്പുകളിലും ഈ വാഹനം ലഭ്യമാണ്.