| Tuesday, 20th November 2018, 11:24 pm

രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്‌കൂട്ടറുകള്‍ വിറ്റ് ഹോണ്ട; വിറ്റഴിച്ചത് 2.5 കോടി സ്‌കൂട്ടറുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്‌കൂട്ടറുകള്‍ വിറ്റ് റെക്കോഡ് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സകൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്. 2.5 കോടി സ്‌കൂട്ടറുകളാണ് 17 വര്‍ഷത്തിനിടയില്‍ ഹോണ്ട ഇന്ത്യയില്‍ വിറ്റഴിച്ചത്.

ആദ്യത്തെ 13 വര്‍ഷം ഒരു കോടി സ്‌കൂട്ടറുകള്‍ വിറ്റ ഹോണ്ട അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ വീണ്ടും ഒരു കോടി സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ നിരത്തുകളിലെത്തിച്ചു. അടുത്ത ഒരു വര്‍ഷം 50 ലക്ഷം സ്‌കൂട്ടറുകള്‍ കൂടി വിറ്റതോടെയാണ് 2.5 കോടി സ്‌കൂട്ടറുകള്‍ എന്ന റെക്കോഡ് നേട്ടം ഹോണ്ട കൈവരിക്കുന്നത്.


2001 സ്‌കൂട്ടര്‍ സെഗ്മെന്റില്‍ 10 ശതമാനം മാത്രമായിരുന്നു ഹോണ്ടയുടെ മാര്‍ക്കറ്റ. 2018 ആയപ്പോയേക്കും വിപണിയില്‍ ഹോണ്ടയുടെ സാന്നിധ്യം 38 ശതമാനമായി വര്‍ധിച്ചതായി ഹോണ്ട അവകാശപ്പെടുന്നു. വിപണിയില്‍ ഏറ്റവും വൈവിധ്യമാര്‍ന്ന സ്‌കൂട്ടറുകളിറക്കുന്ന ഹോണ്ടയുടെ തുറുപ്പ് ചീട്ട് ഹോണ്ട ആക്ടീവയാണ്.


“രാജ്യത്തെ സ്‌കൂട്ടര്‍ മാര്‍ക്കെറ്റിന് പുനരുജ്ജീവനം നല്‍കിയതു മുതല്‍ രാജ്യത്തെ ഏറ്റവും വലിയ സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായി മാറിയതിന്റെ ഇടയിലുള്ള കാലഘട്ടത്തില്‍, ഹോണ്ട ആക്ടീവ ഇന്ത്യന്‍ ജനത വാഹനമോടിക്കുന്ന രീതി മാറ്റിയിരിക്കുന്നു”- ഹോണ്ടയുടെ ഇന്ത്യയുടെ സെയ്ല്‍സ് ആന്റ് മാര്‍ക്കറ്റിങ്ങ് സീനിയര്‍ വൈസ് പ്രസിഡന്റ് യദ്‌വീന്ദര്‍ സിങ്ങ് ഗുലേറിയ പറഞ്ഞു.

We use cookies to give you the best possible experience. Learn more