ഹീറോയുടെ സ്‌പ്ലെന്റര്‍ ഐസ്മാര്‍ട്ടിന് 102.5 കിലോമീറ്റര്‍/ലിറ്റര്‍ മൈലേജുണ്ടെന്ന അവകാശവാദത്തെ ചോദ്യം ചെയ്ത് ഹോണ്ട
Big Buy
ഹീറോയുടെ സ്‌പ്ലെന്റര്‍ ഐസ്മാര്‍ട്ടിന് 102.5 കിലോമീറ്റര്‍/ലിറ്റര്‍ മൈലേജുണ്ടെന്ന അവകാശവാദത്തെ ചോദ്യം ചെയ്ത് ഹോണ്ട
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd May 2015, 1:03 pm

splender സ്‌പ്ലെന്റര്‍ ഐസ്മാര്‍ട്ടിന് 102.5കിലോമീറ്റര്‍/ലിറ്റര്‍ മൈലേജുണ്ടെന്ന ഹിറോയുടെ അവകാശവാദത്തെ ചോദ്യം ചെയ്ത് ജപ്പാനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട രംഗത്ത്. ഹീറോയുടെ അവകാശവാദം തെറ്റുദ്ധരിപ്പിക്കുന്നതാണെന്നും സത്യവുമായി ബന്ധമില്ലെന്നുമാണ് ഹോണ്ടയുടെ ആരോപണം.

എന്നാല്‍ തങ്ങളുടെ ഇന്ധന ക്ഷമ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടോവ് ടെക്‌നോളജി സാക്ഷ്യപ്പെടുത്തിയതാണെന്നാണ് ഹീറോ മോട്ടോ   കോര്‍പ് പറയുന്നത്. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയാണിത്. ഈ ഏജന്‍സിയുടെ തീരുമാനത്തെ വെല്ലുവിളിക്കുകയെന്നതിനര്‍ത്ഥം ഭാരതസര്‍ക്കാര്‍ സ്ഥാപിച്ച റെഗുലേഷനുകളെയും നിലവാരത്തെയും വെല്ലുവിളിക്കുകയെന്നതാണെന്നും ഹീറോ വ്യക്തമാക്കി.

ഹീറോയുടെ അവകാശവാദങ്ങളെ ചോദ്യം ചെയ്ത്  ഹോമ്ടയുടെ ആര്‍ ആന്റ് ഡി സെന്റര്‍ ഇന്ത്യയുടെ പ്രസിഡന്റും സി.ഇ.ഒയുമായ കെയ്ജി കാസ പറഞ്ഞത് ഇതാണ്: ” ഞങ്ങള്‍ക്ക് ഒരു കാര്യമേ പറയാനുള്ളൂ; ഇത്തരം അവകാശവാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതും വാസ്തവവിരുദ്ധവുമാണ്. ചോദ്യം ചെയ്യപ്പെട്ട ബെയ്‌സ് എഞ്ചിന്‍ നിര്‍മ്മിച്ചത് ഹോണ്ടയാമെന്നിരിക്കെ അതിന്റെ കഴിവുകളെയും പ്രകടനത്തെയും കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുത തങ്ങള്‍ക്ക് അറിയാം”

പൂര്‍ണമായും നിയന്ത്രിക്കപ്പെട്ട പരിസ്ഥിതിയില്‍ പോലും ഹീറോ അവകാശപ്പെടുന്ന തരത്തിലുള്ള മൈലേജ് ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹീറോയുടെ ആര്‍ ആന്റ് ഡീ കഴിവുകള്‍ ഉപയോഗിച്ച് വിവിധ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കമ്പനിക്ക്     മൈലേജ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. വാഹനത്തിന്റെ അരികിന്റെ വെയ്റ്റ് കുറച്ചു, എഞ്ചിന്‍ അപ്‌ഗ്രേഡ് ചെയ്യുകയും ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്തു, ലീന്‍ ബേണ്‍ സാങ്കേതിക വിദ്യ സ്വീകരിച്ചു, ഇതിന്റെയെല്ലാം ഫലമായി മൈലേജ് വര്‍ധിപ്പിക്കാന്‍ സാധിച്ചെന്നാണ് ഹീറോ മോട്ടോകോര്‍പ് വക്താവ് അവകാശപ്പെടുന്നത്.