| Tuesday, 9th June 2020, 8:55 pm

കൊറോണയല്ല മറ്റൊരു വൈറസില്‍ കുടുങ്ങി ഹോണ്ട; കമ്പനിയുടെ പ്രവര്‍ത്തനം അവതാളത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജപ്പാന്‍ വാഹന കമ്പനിയായ ഹോണ്ടയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍ സൈബര്‍ ഹാക്കിംഗ്് നടന്നതായി അറിയിച്ച് കമ്പനി. ഹോണ്ടയുടെ കമ്പ്യൂട്ടേര്‍സ് സെര്‍വറുകളെ ആക്‌സസ് ചെയ്യാനും ഇമെയില്‍ ഉപയോഗിക്കാനും മറ്റുമാണ് ഹോണ്ട ഇപ്പോള്‍ ബുദ്ധിമുട്ട് നേരിടുന്നത്.

ജപ്പാനിനു പുറത്തുള്ള പ്രൊഡക്ഷന്‍ ഹൗസുകളിലും ഇതിന്റെ പ്രത്യാഘാതമുണ്ടെന്നാണ് കമ്പനി പ്രസ്താവനയില്‍ പറയുന്നത്. യു.കെയിലെ നിര്‍മാണ പ്രവര്‍ത്തനം കമ്പനി നിലവില്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. നോര്‍ത്ത് അമേരിക്ക, തുര്‍ക്കി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിയിട്ടുണ്ട്.

ഈ വൈറസ് ആക്രമണം നെറ്റ്‌വര്‍ക്കുകളിലാകെ പടര്‍ന്നു പിടിച്ചിട്ടുണ്ടെന്ന് പറയുന്ന കമ്പനി കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

റാന്‍സംവേര്‍ എന്ന ഹാക്കിംഗ് ആയിരിക്കാനാണ് സാധ്യത എന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. ഈ ഹാക്കിംഗ് രീതിയാണെങ്കില്‍ കമ്പനിയുടെ ഐ.ടി സിസ്റ്റം ഹോണ്ടയില്‍ നിന്നും വേര്‍പെടുത്തി ലോക്ക് ചെയ്തിരിക്കാനാണ് സാധ്യത.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more