[]ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ മൂന്നാമത്തെ നിര്‍മാണശാല കര്‍ണാടകയിലെ നരസാപുര വ്യവസായ മേഖലയില്‍ പ്രവര്‍ത്തനസജ്ജമായി.
ജൂണില്‍ ഉത്പാദനം ആരംഭിയ്ക്കുന്ന പ്ലാന്റില്‍ ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 12 ലക്ഷം ഇരുചക്രവാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുണ്ടാവും. 2014 സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തോടെ രണ്ടാം ഘട്ടമായി ഉത്പാദനം ആറു ലക്ഷം എണ്ണം കൂടി വര്‍ധിപ്പിക്കും. []
ഡ്രീം യുഗ മോട്ടോര്‍സൈക്കിളാണ് ആദ്യം നിര്‍മിക്കുക. രണ്ടാം ഘട്ടത്തില്‍ ആക്ടീവ സ്‌കൂട്ടറും ഉത്പാദിപ്പിക്കും.
ബാംഗ്ലൂരില്‍ നിന്ന് 52 കിമീ അകലെ മാറിയുള്ള പ്ലാന്റിന് 96 ഏക്കര്‍ വിസ്തൃതിയുണ്ട്. 1350 കോടി നിക്ഷേപം നടത്തി സ്ഥാപിച്ച പ്ലാന്റില്‍ 4,500 ജീവനക്കാരുണ്ട്. ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഹോണ്ടയുടെ മറ്റു പ്ലാന്റുകള്‍ .
അടുത്ത സാമ്പത്തികവര്‍ഷം മൂന്നു പ്ലാന്റില്‍ നിന്നുമായി 46 ലക്ഷം യൂണിറ്റ് ആകെ ഉത്പാദനവുമായി 64 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ഹോണ്ട പ്രതീക്ഷിയ്ക്കുന്നത്.