ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പുതിയ കോംപാക്റ്റ് എസ്.യു.വിയായ ബി.ആര്‍.വി ഇന്ത്യന്‍ നിരത്തിലെത്തി. 8.75 ലക്ഷം രൂപ മുതല്‍ 12.90 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ന്യൂഡല്‍ഹി എക്‌സ്‌ഷോറൂം വില. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ ലഭിക്കുന്ന വാഹനത്തിന്റെ പെട്രോള്‍ വകഭേദത്തിന് 8.75 ലക്ഷം മുതല്‍ 11.99 ലക്ഷം രൂപ വരെയും ഡീസല്‍ വകഭേദത്തിന് 9.90 ലക്ഷം രൂപ മുതല്‍ 12.90 രൂപ വരെയുമാണ് വില.
ഹാച്ച്ബാക്കായ “ബ്രിയൊ”, എന്‍ട്രി ലെവല്‍ സെഡാനായ “അമേയ്‌സ്”, എം.പി.വിയായ “മൊബിലിയൊ” എന്നിവയുടെ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ബി.ആര്‍.വിയും നിര്‍മിച്ചിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുള്ള ബി.ആര്‍.വിക്ക് പെട്രോളില്‍ സി.വി.ടി ഓട്ടമാറ്റിക് വകഭേദവുമുണ്ട്. ആറു സ്പീഡ് ഗിയര്‍ബോക്‌സാണ്. ഐ.വി ടെക് പെട്രോള്‍ എന്‍ജിന്‍ 119 ബി.എച്ച്.പിയും, ഡീസല്‍ 100 ബി.എച്ച്.പിയും കരുത്ത് പ്രധാനം ചെയ്യും.
കഴിഞ്ഞ വര്‍ഷം ഗയ്കിന്‍ഡൊ ഇന്തൊനേഷ്യ ഇന്റര്‍നാഷനല്‍ ഓട്ടോ ഷോയിലായിരുന്നു ബി.ആര്‍.വിയുടെ രാജ്യാന്തരതലത്തിലെ അരങ്ങേറ്റം. കഴിഞ്ഞ ദല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഇന്ത്യയില്‍ ആദ്യമായി ഹോണ്ട ബി.ആര്‍.വി പ്രദര്‍ശിപ്പിച്ചത്. ഹോണ്ട ആര്‍ ആന്‍ഡ് ഡി ഏഷ്യ പസഫിക് വികസിപ്പിച്ച ബി.ആര്‍.വിയില്‍ ഇരട്ട എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, പിന്‍ സീറ്റ് യാത്രികര്‍ക്കായി എ സി വെന്റ് എന്നിവയെല്ലാം ബി.ആര്‍.വിയിലുണ്ട്.
4455 എം.എം. നീളവും 1735 എം.എം. വീതിയും 1650 എം.എം. ഉയരവുമിതിനുണ്ട്. 2660 എം.എം. വീല്‍ബേസുള്ള വാഹനത്തില്‍ മൂന്ന് നിരകളിലായി സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നു.
ഏഷ്യ ഓഷ്യാനിയ മേഖലയില്‍ ഹോണ്ടയ്ക്ക് ഏറ്റവുമധികം വില്‍പ്പന ലഭിക്കുന്നത് ഇന്ത്യയില്‍ നിന്നാണെന്നു ഹോണ്ട മോട്ടോര്‍ കമ്പനി അറിയിച്ചു. ആഗോളതലത്തിലെ ഹോണ്ട കാര്‍ വില്‍പ്പനയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. മിനി എസ് യു വിയായ ബി.ആര്‍.വി കൂടിയെത്തുന്നതോടെ ഇന്ത്യയില്‍ നില മെച്ചപ്പെടുത്താനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ന്യൂദല്‍ഹി എക്‌സ് ഷോറൂം വിലകള്‍
പെട്രോള്‍
ഇ 8.75 ലക്ഷം രൂപ
എസ് 9.90 ലക്ഷം രൂപ
വി 10.90 ലക്ഷം രൂപ
വി.എക്‌സ് 11.84 ലക്ഷം രൂപ
വി സി.വി.ടി 11.99 ലക്ഷം രൂപ
ഡീസല്‍
ഇ 9.90 ലക്ഷം രൂപ
എസ് 10.99 ലക്ഷം രൂപ
വി 11.85 ലക്ഷം രൂപ
വി.എക്‌സ് 12.90 ലക്ഷം രൂപ
പെട്രോള്‍ എന്‍ജിന്‍-1.5 ലിറ്റര്‍
പവര്‍-117 ബി.എച്ച്.പി
ടോര്‍ക്-145എന്‍.എം
ഡീസല്‍ എന്‍ജിന്‍-1.5 ലിറ്റര്‍
പവര്‍-99 ബി.എച്ച്.പി
ടോര്‍ക്ക്-200 എന്‍.എം
മൈലേജ്
ഡീസല്‍ മാനുവല്‍-15.4 കെ.എം.പി.എല്‍
ഡീസല്‍ ഓട്ടോമാറ്റിക്-16 കെ.എം.പി.എല്‍
ഡീസല്‍-21.1 കെ.എം.പി.എല്‍