| Tuesday, 20th March 2018, 9:31 pm

'എപ്പടിപ്പോയോ അപ്പടിയെ തിരുമ്പി വന്തിട്ടേന്ന് സൊല്ല്'; ബി.എസ് 3 എഞ്ചിനുകളുടെ നിരോധനത്തെ തുടര്‍ന്ന് പിന്‍വലിച്ച ഹോണ്ട സി.ബി.ആര്‍ 250 ആര്‍ വീണ്ടുമെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇരുചക്രവാഹനങ്ങളിലെ അതികായന്മാരാണ് ജാപ്പനീസ് കമ്പനിയായ ഹോണ്ട. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ലിമിറ്റഡിന്റെ (എച്ച്.എം.എസ്.ഐ) ജനപ്രിയ മോഡലായിരുന്നു സി.ബി.ഐര്‍ 250 ആര്‍. എന്നാല്‍ ബി.എസ് 3 എഞ്ചിനുകള്‍ക്ക് രാജ്യത്ത് നിരോധനം വന്നതോടെ ഈ മോഡല്‍ പിന്‍വലിക്കപ്പെട്ടു.


Also Read: ‘കൊച്ചിയില്‍ ഫുട്‌ബോള്‍ മതി; ക്രിക്കറ്റ് തിരുവനന്തപുരത്തും’; വിഷയത്തില്‍ ഇടപെടാമെന്ന് വിനോദ് റായി ഉറപ്പ് നല്‍കിയെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍


ഇപ്പോഴിതാ, പൂര്‍വ്വാധികം ശക്തിയുണ്ടെന്ന് തെളിയിക്കാനായി സി.ബി.ആര്‍ 250 ആര്‍ റീ ലോഞ്ച് ചെയ്തിരിക്കുകയാണ് ഹോണ്ട. പുതിയ സി.ബി.ആറിന് ദല്‍ഹിയിലെ എക്‌സ് ഷോറൂം വില 1.64 ലക്ഷം രൂപയാണ്. 29,523 രൂപ അധികമായി നല്‍കിയാല്‍ ഡ്യുവല്‍-ചാനല്‍ ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (എ.ബി.എസ്) ഉള്‍പ്പെടുത്തിയ സി.ബി.ആര്‍ ലഭിക്കും.

എഞ്ചിനിലെ മാറ്റം മാത്രമല്ല, വേറേയും നിരവധി സവിശേഷതകളുമായാണ് ഹോണ്ട സി.ബി.ആര്‍ 250 ആറിന്റെ പുനര്‍ജന്‍മം. കാണാന്‍ മുന്‍പതിപ്പില്‍ നിന്നും ഏറെ വ്യത്യാസമില്ല സി.ബി.ആര്‍ 2018 മോഡലിന്. ഹോണ്ടയുടെ തന്നെ വി.എഫ്.ആര്‍ 1200 എഫ് എന്ന മോഡലിന്റെ കുഞ്ഞനുജനെ പോലെയാണ് കാണാന്‍ സി.ബി.ആര്‍.


Related News: മികവാര്‍ന്ന സവിശേഷതകളുമായി ഫോര്‍ഡ് ഇക്കോ സ്‌പോര്‍ടിന്റെ പെട്രോള്‍ പതിപ്പ്; വില 10.47 ലക്ഷം രൂപ  (Video)


മുന്‍പതിപ്പില്‍ നിന്നും പ്രകടമായ മാറ്റമെന്നത് ഹെഡ്‌ലാംപ്, ക്ലസ്റ്റര്‍, നിറങ്ങള്‍ എന്നിവയിലാണ്. എല്‍.ഇ.ഡി ഹെഡ്‌ലാംപുള്ള പുതിയ സി.ബി.ആറിന് ഗ്രേ, ഓറഞ്ച്, ഗ്രേ-ഗ്രീന്‍, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളില്‍ സി.ബി.ആര്‍ ലഭിക്കും. 249.6 സി.സി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ഇപ്പോള്‍ ബി.എസ് 4 മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതാണ്. മണിക്കൂറില്‍ 135 കിലോമീറ്ററാണ് സി.ബി.ആറിന്റെ പരമാവധി വേഗം.

വീഡിയോ:

We use cookies to give you the best possible experience. Learn more