ഡീസല്‍ എഞ്ചിന്‍ നിര്‍മ്മാണവുമായി ഹോണ്ട
Big Buy
ഡീസല്‍ എഞ്ചിന്‍ നിര്‍മ്മാണവുമായി ഹോണ്ട
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd December 2012, 1:02 pm

കാര്‍ വിപണിയിലേക്ക് കടന്ന ഹോണ്ട ഡീസല്‍ എഞ്ചിന്‍ നിര്‍മ്മിക്കാനായി പുതിയ ഫാക്ടറി സ്ഥാപിക്കുന്നു. അമെയ്‌സ് എന്ന പുത്തന്‍ കാറിനായുള്ള എഞ്ചിനാണ് രാജസ്ഥാനിലെ പുതിയ ഫാക്ടറിയില്‍ നിര്‍മിക്കുന്നത്. []

ഇപ്പോള്‍ ഇന്ത്യന്‍ നിരത്തിലുള്ള ബ്രയോയുടെ സെഡാന്‍ രൂപമായ അമെയ്‌സിന് ഡീസല്‍ എഞ്ചിനാണ് കൂടുതല്‍ അനുയോജ്യം എന്നതിനാലാണ് കമ്പനി എഞ്ചിനായി പുതിയ ഫാക്ടറി സ്ഥാപിക്കുന്നത്.

ആകര്‍ഷക വിലയ്ക്ക് ഡീസല്‍ കാര്‍ വില്‍ക്കണമെങ്കില്‍ പ്രാദേശികമായി നിര്‍മിച്ച എന്‍ജിന്‍ അനിവാര്യമാണെന്ന്‌ കമ്പനി കരുതുന്നതായി ഹോണ്ട കാഴ്‌സ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ്(സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) ജ്ഞാനേശ്വര്‍ സെന്‍ വിശദീകരിക്കുന്നു.

അതുകൊണ്ടാണ് അടുത്ത വര്‍ഷത്തോടെ രാജസ്ഥാനിലെ തപുകരയില്‍ പുതിയ ഡീസല്‍ എന്‍ജിന്‍ നിര്‍മാണശാല സ്ഥാപിക്കാന്‍ ഹോണ്ട തീരുമാനിച്ചത്. എന്നാല്‍ ശാലയുടെ സ്ഥാപിത ശേഷി, മുടക്കുമുതല്‍ തുടങ്ങിയവയെപ്പറ്റി അന്തിമ തീരുമാനമയിട്ടില്ലെന്നും സെന്‍ പറയുന്നു.

ഇതിനൊപ്പം തന്ന ജാസിലും ബ്രയോയിലുമുള്ള 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ സഹിതവും “അമെയ്‌സ് വില്‍പ്പനയ്ക്കുണ്ടാവും. ഹോണ്ടയുടെ അമെയ്‌സ്  ഇന്ത്യയിലെന്നല്ല ഏഷ്യന്‍ മേഖലയില്‍ തന്നെ കമ്പനിയ്ക്ക് ഏറെ വെല്ലുവിളിയാണ്.

ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കിയുടെ “സ്വിഫ്റ്റ് ഡിസയര്‍, ടാറ്റ മോട്ടോഴ്‌സിന്റെ “ഇന്‍ഡിഗോ, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സിന്റെ “എറ്റിയോസ് തുടങ്ങിയവയോടൊണു ഹോണ്ട “അമെയ്‌സ് മത്സരിക്കുക.

നികുതി ഇളവ് ലക്ഷ്യമിട്ട് നീളം നാല് മീറ്ററില്‍ താഴെയായി പരിമിതപ്പെടുത്തിയ അമെയ്‌സ് ഹോണ്ടയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍