ഹോണ്ടയുടെ ബ്രയോ ഓട്ടോമാറ്റിക് മോഡല്‍ പുറത്തിറങ്ങി. രണ്ട് മോഡലുകളിലായി പുറത്തിറങ്ങിയ ബ്രയോ എസ്സിന് 5.74 ലക്ഷവും ബ്രയോ വിക്ക് 5.99 ലക്ഷവുമാണ് ദല്‍ഹിയിലെ എക്‌സ് ഷോറൂം വില.
മാന്വല്‍ മോഡിനേക്കാളും ഏതാണ്ട് 80,000 ഓളം രൂപയുടെ വര്‍ധനവാണ് ബ്രയോ ഓട്ടോമാറ്റിക്കിനുള്ളത്.
100 kmh ആണ് ബ്രയോ ഓട്ടോമാറ്റിക്കിന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്ന വേഗത അതും 17.1 സെക്കന്റില്‍. അതായത് മാന്വല്‍ മോഡിനേക്കാളും 4.25 സെക്കന്റ് കുറവ്.
1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ബ്രയോയ്ക്ക് ഉള്ളത്. 16.5 കി.മി/ലിറ്ററാണ് കമ്പനിയുടെ വാഗ്ദാനം.
മാരുതി സുസൂക്കി, എ സ്റ്റാര്‍, ഹ്യുണ്ടായി ഐ10 എന്നിവയായിരിക്കും ബ്രയോയുടെ മുഖ്യ എതിരാളികള്‍.