ന്യൂദല്‍ഹി: സ്വവര്‍ഗാനുരാഗികളെ ഭിന്നലിംഗക്കാരായി കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. ജന്മനാ ശാരീരികമായ പ്രത്യേകതയുള്ളവരെ മാത്രമേ ഭിന്നലിംഗക്കാരായി കാണുവാന്‍ കഴിയുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.
ഭിന്നിലിംഗക്കാര്‍ക്ക് പിന്നോക്ക സംവരണ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന്റെ മുന്നോടിയായി സ്വവര്‍ഗാനുരാഗികള്‍ക്ക് മൂന്നാം ലിംഗക്കാര്‍ക്ക് നല്‍കുന്ന പരിരക്ഷ നല്‍കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ നിരീക്ഷണം നടത്തുകയായിരുന്നു കോടതി.
മൂന്നാം ലിംഗക്കാര്‍ക്ക് പരിരക്ഷ നല്‍കണമെന്ന് ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കുന്നതിന് മുന്നോടിയായിട്ടാണ് ആനുകൂല്യം സ്വവര്‍ഗ പ്രേമികള്‍ക്കും നല്‍കണമോയെന്ന കാര്യത്തില്‍ വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കാരണത്താല്‍ മൂന്നാംലിംഗക്കാര്‍ക്ക് നല്‍കേണ്ട പരിരക്ഷ വൈകിപ്പിക്കുന്നതിന് കേന്ദ്രത്തെ സുപ്രീംകോടതി ശാസിക്കുകയും ചെയ്തു.
മൂന്നാം ലിംഗക്കാരെ പോലെതന്നെ ശാരീരകമായ പോരായ്മകളാണ് തങ്ങളുടേതെന്നുമായിരുന്നു സ്വവര്‍ഗ്ഗാനുരാഗികളുടെ വാദം.