ഗൂഗിള്‍ നെക്‌സസ് ഇനി ഓണ്‍ലൈന്‍ വഴിയും വാങ്ങാം, വില 15,884
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th July 2012, 3:15 pm
ന്യൂദല്‍ഹി : ഗൂഗിളിന്റെ ടാബ്ലറ്റ് നെക്‌സസ് 7 ഇനിമുതല്‍ ഓണ്‍ലൈന്‍ വഴിയും വാങ്ങാം. ഹോംഷോപ്പ് 18 ഡോട്ട് കോമിലാണ് നെക്‌സസ് 7 വില്‍പ്പനക്ക് എത്തിയിരിക്കുന്നത്. 15,884 രൂപയാണ് നെക്‌സസിന്റെ ഓണ്‍ലൈന്‍ വില. 17,884 രൂപയ്ക്ക് വില്‍ക്കപ്പെടുന്ന ടാബ്ലറ്റ് 2000 രൂപയുടെ ഡിസ്‌കൗണ്ടോടെയാണ് ഓണ്‍ലൈനില്‍ വില്‍ക്കുന്നത്.[]
8 ജിബി മെമ്മറിയും 1 ജിബി റാമുമായി എത്തുന്ന നെക്‌സസ് 7 ന് 7 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 1280×800 പിക്‌സലാണ് ഇതിന്റെ ക്യാമറാ റെസൊല്യൂഷന്‍.
വലിയ ബഹളത്തോടെ വന്ന ഗൂഗിള്‍ ടാബ്ലറ്റ് നഷ്ടത്തിലായത് കൊണ്ടാണ് വില കുറച്ച് വില്‍ക്കുന്നതെന്ന് അസൂയക്കാര്‍ പറയുമായിരിക്കും. പക്ഷേ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ടാബ്ലറ്റ് ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഗൂഗിള്‍ പറയുന്നത്.