റോം: ഇറ്റലിയിലെയും യൂറോപ്പിലെയും ജനസംഖ്യാ പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രതിസന്ധി പരിഹരിക്കാന്‍ ഇറ്റലിക്കാര്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു.
കുടുംബ ജീവിതം പ്രോത്സാഹിപ്പിക്കുന്ന സംഘടനയുടെ പരിപാടിയിലാണ് മാര്‍പാപ്പയുടെ പ്രതികരണം. ലോകത്തിലെ പ്രശ്‌നങ്ങളുടെ മൂലകാരണം കുഞ്ഞുങ്ങള്‍ ജനിക്കാത്തതല്ലെന്ന് മാര്‍പാപ്പയുടെ പ്രസംഗത്തില്‍ പറഞ്ഞു.
ജനങ്ങളുടെ എണ്ണമാണ് മനുഷ്യരുടെ പ്രതീക്ഷയുടെ സൂചകം. കുട്ടികളും ചെറുപ്പക്കാരുമില്ലാത്ത രാജ്യത്തിന് ഭാവിയെക്കുറിച്ചുള്ള മോഹം നഷ്ടമാകും. കുഞ്ഞുങ്ങള്‍ ജനിക്കാത്തതല്ല പ്രശ്‌നങ്ങളുടെ മൂലകാരണം. സ്വാര്‍ഥത, ഉപഭോകസംസ്‌കാരം, വ്യക്തി മാഹാത്മ്യവാദം എന്നിവ ആളുകളെ സംതൃപ്തരും അസന്തുഷ്ടരുമാക്കിയതാണ് പ്രശ്‌നമെന്നും മാര്‍പാപ്പ പറഞ്ഞു.
കുട്ടികളില്ലാതെ പട്ടികളും പൂച്ചകളുമാണ് വീടുകളില്‍ നിറയുന്നതെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ ഫപ്രദമായ ദീര്‍ഘകാല സമീപനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇറ്റലി ഗുരുതരമായ സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നത്. 2023ല്‍ ജനനനിരക്കിന്റെ റെക്കോര്‍ഡ് കുറവാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി 15 വര്‍ഷമായി ജനസംഖ്യ കുറഞ്ഞ് വരികയാണ്. 3.79 ലക്ഷം കുഞ്ഞുങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ ജനിച്ചത്. എത്രയൊക്കെ ശ്രമിച്ചിട്ടും ഈ സാഹചര്യത്തെ മറികടക്കാന്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല,’ മാര്‍പാപ്പ പറഞ്ഞു.
കൃത്രിമ ഗര്‍ഭനിരോധനത്തിനെതിരായ കത്തോലിക്കാ സഭയുടെ നിലപാട് ഫ്രാന്‍സിസ് മാര്‍പാപ്പയും ആവര്‍ത്തിച്ചു. ഉത്തരവാദിത്തമുള്ള
രക്ഷാകര്‍തൃത്വത്തിന്റെ പ്രാധാന്യങ്ങള്‍ ഊന്നിപ്പറഞ്ഞ മാര്‍പാപ്പ ഇതിന് ബദലായി സ്വാഭാവിക കുടുംബാസൂത്രണ രീതികള്‍ നിർദേശിക്കുകയും ചെയ്തു.
Content Highlight: “Homes Emptied Of Children And Filled With Dogs Or Cats”: Pope Urges Italians To Have More Babies