സൗന്ദ്യര്യ വർധനവിനും സംരക്ഷണത്തിനുമായി എത്ര രൂപ ചെലവഴിക്കാനും മടിയില്ലാത്തവരാണ് നമ്മളിൽ ഏറിയപങ്കും.ബ്യൂട്ടിപാര്‍ലറുകളും സൗന്ദര്യസംവര്‍ദ്ധക വസ്തുക്കളുമെല്ലാം അതിനുള്ള മാര്‍ഗങ്ങളായാണ് മുന്നില്‍ വരുന്നത്. എന്നാല്‍ , ഇത്രയൊന്നും കഷ്ടപ്പെടാതെ വീട്ടിലിരുന്ന് നമുക്ക് മുഖ സൗന്ദര്യം മെച്ചപ്പെടുത്താനാവും. വീട്ടില്‍ എപ്പോഴും ഉണ്ടാകുന്ന ചില സാധാരണ വസ്തുക്കള്‍ മാത്രം മതി അതിന്. ചെലവു കുറയും എന്നതു മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ല എന്നതും സവിശേഷതയാണ്.
നാരങ്ങനീര്– നേരിട്ട് മുഖത്ത് തേച്ച് പിടിപ്പിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ. കുറച്ച് സമയത്തിന് ശേഷം കഴുകി കളയുക. ഇത് ചര്‍മ്മത്തിന് തിളക്കവും ഭംഗിയും നല്‍കുന്നതിന് സഹായിക്കുന്നു.
മുട്ട– ചര്‍മ്മത്തിന് മോയിസ്ചറൈസിങ് നല്കാന് സഹായിക്കുന്നു. മുട്ടയുടെ വെള്ള മാത്രം എടുത്ത് മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കുക. കുറച്ച് സമയത്തിന് ശേഷം കഴുകി കളയുക.
തേന്‍ – തേന്‍ ദിവസവും ഉപയോഗിക്കാവുന്ന ഒന്നാണ്. ഇത് നല്ലൊരു മോയിസ്ചറൈസറാണ്. ചര്‍മ്മം മ്യദുലവും സുന്ദരവുമാകാനും ഇത് സഹായിക്കുന്നു. കൂടി നാരങ്ങാനീരും ചന്ദനവും കൂട്ടിച്ചേര്‍ത്ത് തേന്‍ മുഖത്ത് പുരട്ടുക . കുറച്ച് സമയത്തിന് ശേഷം കഴുകി കളയാവുന്നതാണ്.
സ്ട്രോബെറി– ചര്‍മ്മം ശുദ്ധമാക്കാന്‍ സ്ട്രാബെറി പഴങ്ങള്‍ സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി യും ആന്റി ഓക്സിഡന്റും ചര്‍മ്മം ശുദ്ധീകരിക്കുന്നതിനും ചര്‍മ്മത്തിന് തിളക്കം നല്ക്കുന്നതിനും സഹായിക്കുന്നു.
പഴം -പഴത്തിന്റെ കൂടെ തേനും ചേര്‍ത്ത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ ചര്‍മ്മത്തിന് തിളക്കം ലഭിക്കും.