| Sunday, 4th December 2022, 2:31 pm

തമിഴകവും കീഴടക്കാന്‍ ഹോംബാല; നായികയായി കിര്‍ത്തി സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹോംബാലേ ഫിലിംസ് പ്രൊഡ്യൂസ് ചെയ്യുന്ന തമിഴ് ചിത്രം രഘുതാത്തയുടെ സ്‌കെച്ച് പോസ്റ്റര്‍ പുറത്തു വിട്ടു. സുമന്‍ കുമാര്‍ ഡയറക്ട് ചെയ്യുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രം കീര്‍ത്തി സുരേഷാണ്.

ഇന്ത്യന്‍ സിനിമയെ ഇളക്കി മറിച്ച കന്നഡ ചിത്രം കെ.ജി.എഫ് പ്രൊഡ്യൂസ് ചെയ്തത് ഹോംബാലേയാണ്. പ്രഭാസ് നായകനാവുന്ന സലാര്‍, കാന്താര തുടങ്ങിയ പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ പ്രൊഡ്യൂസ് ചെയ്ത ഹോംബാലേ കന്നഡ ഇന്‍ഡസ്ട്രിയെ അടക്കി വാഴുകയാണ്. രഘുതാത്തയിലൂടെ തമിഴകത്തേക്കും തങ്ങളുടെ ആധിപത്യം ഹോംബാലെ സ്ഥാപിക്കുന്നതിന്റെ ആദ്യ പടിയായി കീര്‍ത്തിയുടെ ഈ ചിത്രത്തെ കാണാം.

‘ഒരു ഗ്രാമത്തിലെ കര്‍ഷക രഘുതാത്ത’ എന്ന അടിക്കുറിപ്പോടെയാണ് കീര്‍ത്തി ചിത്രത്തിന്റെ സ്‌കെച്ച് പോസ്റ്റര്‍ പങ്കുവെച്ചത്. കീര്‍ത്തിയെയാണ് പോസ്റ്ററില്‍ സ്‌കെച്ച് ചെയ്തിരിക്കുന്നത്. വിപ്ലവം വീട്ടില്‍ വെച്ചാണ് തുടങ്ങുന്നതെന്നാണ് പോസ്റ്ററിലെ വാക്യം.

പ്രഭാസിന്റെ സലാറില്‍ പൃഥ്വിരാജ് വില്ലനായി എത്തുന്നതിലൂടെ മലയാളത്തിലും വലിയ ശ്രദ്ധനേടാന്‍ ഹോംബാലെ പ്രൊഡക്ഷന്‍ ഹൗസിന് കഴിഞ്ഞിട്ടുണ്ട്. ഫഹദ് ഫാസിലും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന ധൂമവും ഹോംബാലേ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രമാണ്. 2023ടെ ഈ ചിത്രവും റിലീസ് ചെയ്യുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി നാല് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.

ഹോംബാലെയുടെ ബാനറില്‍ പുറത്തിറങ്ങിയ അവസാന ചിത്രമായ കാന്താര വലിയ കളക്ഷനാണ് ഉണ്ടാക്കിയത്. റിഷഭ് ഷെട്ടി നായകനായ ചിത്രം സെപ്റ്റംബര്‍ 30നാണ് കര്‍ണാടകയില്‍ റിലീസ് ചെയ്തത്. കേരളത്തില്‍ ചിത്രം ഡിസ്ട്രിബ്യൂട്ട് ചെയ്തത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.

ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഋഷഭ് ഷെട്ടി തന്നെയാണ്. 1990ല്‍ ദക്ഷിണ കര്‍ണാടകയിലെ കാടിനോട് ചേര്‍ന്നുകിടക്കുന്ന ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് കാന്താര പറയുന്നത്. ഫാന്റസിയും ഫിക്ഷനും ചേര്‍ന്ന് പറഞ്ഞിരിക്കുന്ന ചിത്രത്തിന് വാണിജ്യവിജയത്തിനൊപ്പം നിരൂപക പ്രശംസയും ലഭിച്ചിരുന്നു.

content highlight:Homeballe Films has released the sketch poster of Tamil film Raghuthatha

We use cookies to give you the best possible experience. Learn more