വായുമലിനീകരണവും ടെന്‍ഷനുമൊക്കെ മുടി കൊഴിച്ചിലിലേക്കും മുടിയുടെ കട്ടികുറയുന്നതിലേക്കും നയിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട് ഇതിനുള്ള പരിഹാരം. എന്താണെന്നല്ലേ പറയാം…
മുടിയില്‍ എണ്ണ നന്നായി പുരട്ടാത്തതാണ് മുടി കൊഴിച്ചിലിനുള്ള ഒരു കാരണം. മുടിയില്‍ എണ്ണ പുരട്ടുന്നതു സംബന്ധിച്ച് വീട്ടിലെ മുതിര്‍ന്നവരുടെ അഭിപ്രായം സ്വീകരിക്കുക. വെള്ളിച്ചെണ്ണയാണ് മുടിക്ക് ഏറ്റവും നല്ലത്. അല്പം വെള്ളിച്ചെണ്ണയില്‍ നാരങ്ങാ നീര് ചേര്‍ത്ത് തലയോട്ടിയില്‍ നന്നായി തേച്ചു പിടിപ്പിച്ച് അഞ്ചാറ് മണിക്കൂറുകള്‍ക്കുശേഷം കഴുകി കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
കറ്റാര്‍വാഴ്ചയുടെ നീരും മുടിയ്ക്ക് നല്ലതാണ്. ഇത് തലയോട്ടിയില്‍ പുരട്ടാം. കൂടാതെ കറ്റാര്‍ വാഴ ജ്യൂസാക്കി കുടിക്കുന്നതും നല്ലതാണ്.
ആവണക്കണ്ണയും മുടിയ്ക്കു നല്ലതാണ്. ആവണക്കണ്ണയും അല്പം തേനും കൂടി യോജിപ്പിച്ച് തലയോട്ടിയില്‍ പുരട്ടാം. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യുന്നത് മുടിയുടെ കട്ടികുറയുന്നതു തടയും.
ഉലുവ കുതിര്‍ത്തുവെച്ച് അരയ്ക്കുക. ആഴ്ചയില്‍ ഒരിക്കല്‍ ഈ മിശ്രിതം തലയില്‍ പുരട്ടുന്നത് നല്ലതാണ്.