താരനകറ്റാന്‍ പല വഴികള്‍ പരീക്ഷിച്ച് പരാജയപ്പെട്ടിരിക്കുകയാണോ, അവസാന പരീക്ഷണമെന്ന നിലയില്‍ ഈ വഴികള്‍ കൂടി പരീക്ഷിച്ച് നോക്കൂ,[]
ചൂട് കാലത്ത് താരനകറ്റാന്‍ മിക്കവാറും ആളുകള്‍ പരീക്ഷിക്കുന്ന വഴിയാണ് ചൂട് വെള്ളത്തില്‍ തലകഴുകല്‍. ഇത് മുടി കൂടുതല്‍ വരളാനും മുടികൊഴിച്ചില്‍ കൂടാനും ഇടയാക്കും.
രണ്ട് ടേബിള്‍ സ്പൂണ്‍ ഉലുവ രാത്രി വെള്ളത്തില്‍ വെച്ച ശേഷം രാവിലെ ഇത് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ നന്നായി തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയുക.
ഉലുവ ഇട്ടുവെച്ച വെള്ളം കുളിച്ചതിന് ശേഷം തലയില്‍ തേക്കുന്നതും ഉത്തമമാണ്. ഇങ്ങനെ ആഴ്ച്ചയില്‍ രണ്ട് പ്രാവശ്യം ചെയ്താല്‍ താരന്‍ ശല്യം കുറയും. ആദ്യ രണ്ടാഴ്ച്ച ആഴ്ച്ചയില്‍ രണ്ട് തവണയും പിന്നീട് ആഴ്ച്ചയില്‍ ഒരു തവണയായും ഈ പ്രക്രിയ തുടരുക.
കുളിക്കുമ്പോള്‍ തല കഴുകാനുള്ള വെള്ളത്തില്‍ ഒരു സ്പൂണ്‍ ചെറുന്നാരങ്ങ നീര് ചേര്‍ക്കു.
ആപ്പിള്‍ നീരും വെള്ളവും തുല്യ അളവില്‍ എടുത്ത് ടവ്വലില്‍ ചുറ്റി തലയില്‍ കുളിക്കുന്നതിന് മുമ്പ് കെട്ടിവെക്കുക. അരമണിക്കൂറിന് ശേഷം കുളിക്കുക.